ലണ്ടൻ : എതിരാളിയുടെ തീപാറുന്ന ഷോട്ടുകൾക്കെതിരെ പെട്ടെന്ന് പ്രതികരണം നടത്തുന്നവരാണ് മികച്ച ടെന്നിസ് താരങ്ങൾ. ഇത്തവണത്തെ വിംബിൾഡണിൽ അത്തരം ഒരു പ്രതികരണത്തിലൂടെ കാണികളുടെ മനം കവർന്നിരിക്കുകയാണ് ബ്രിട്ടീഷ് താരം ജോഡി ബുറേജ്. എന്നാൽ അത് എതിരാളിയെ പ്രതിരോധിക്കാനല്ല, മറിച്ച് മൈതാനത്ത് തളർന്നുവീണ ബോൾ ബോയിയുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു.
തിങ്കളാഴ്‌ച നടന്ന ജോഡി ബുറേജ്- ലെസിയ സുറെങ്കോയോ മത്സരത്തിനിടെയാണ് സൈഡ്‌ലൈനിൽ നിർക്കുകയായിരുന്ന ബോൾബോയിക്ക് തളർച്ച അനുഭവപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ജോഡി ബുറേജ് പൊടുന്നനെ തന്നെ മത്സരം മതിയാക്കി ബോൾബോയിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. പിന്നാലെ അവന് തന്‍റെ ഡ്രിങ്കും ന്യൂട്രീഷ്യൻ ജെല്ലും നൽകി.
-
Jodie Burrage (@jodieburrage) rescued the ball boy ❤️ pic.twitter.com/iROJ2fAi63
— The Overrule (@theoverrule) June 27, 2022 " class="align-text-top noRightClick twitterSection" data="
">Jodie Burrage (@jodieburrage) rescued the ball boy ❤️ pic.twitter.com/iROJ2fAi63
— The Overrule (@theoverrule) June 27, 2022Jodie Burrage (@jodieburrage) rescued the ball boy ❤️ pic.twitter.com/iROJ2fAi63
— The Overrule (@theoverrule) June 27, 2022
'അവന്‍റെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവായിരുന്നു. അതിനാൽ അവന് ഷുഗർ അടങ്ങിയ എന്തെങ്കിലും നല്‍കാനാണ് ശ്രമിച്ചത്. ഞാൻ ഒരു എനർജി ഡ്രിങ്കും ജെല്ലും നൽകി. ഇതിനിടെ കാണികളിൽ ഒരാൾ ഒരു ബാഗ് മിഠായിയും നൽകി, അവ കഴിച്ചതോടെ അവൻ സാധാരണ നിലയിലേക്ക് എത്തുകയായിരുന്നു. അവൻ ഇപ്പോൾ സുഖം പ്രാപിച്ചുകാണും എന്നാണ് വിശ്വാസം' - മത്സരശേഷം ബുറേജ് പറഞ്ഞു.
അതേസമയം ആദ്യ മത്സരത്തിൽ തന്നെ എതിരാളി ലെസിയ സുറെങ്കോയോട് 6-2, 6-3 ബുറേജ് തോൽവി വഴങ്ങി. കഴിഞ്ഞ വർഷം വിംബിൾഡണിൽ അരങ്ങേറ്റം കുറിച്ച 23 കാരിയായ താരം അക്കൊല്ലവും ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. എന്നാൽ ഇത്തവണ വനിത ഡബിൾസിൽ താരത്തിന് ഒരു അവസരം കൂടി ലഭിക്കും.