ലണ്ടൻ: വിംബിള്‍ഡണ്‍ വനിത സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്‍റെ ഇഗ ഷ്വാംടെക് രണ്ടാം റൗണ്ടില്‍ എത്തി. ആദ്യ റൗണ്ടിൽ ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഇഗയുടെ മുന്നേറ്റം. സ്‌കോര്‍: 6-0, 6-3. സിംഗിള്‍സ് മത്സരങ്ങളില്‍ ഇഗയുടെ തുടര്‍ച്ചയായ 36-ാം ജയമാണിത്.
ഫ്രഞ്ച് ഓപ്പൺ നേടിയ പെരുമയുമായാണ് ഇഗ വിംബിൾഡണിന് എത്തിയത്. ലോക ഒന്നാം നമ്പറുകാരിക്ക് മുന്‍പിൽ യോഗ്യത കളിച്ചെത്തിയ ഫെറ്റിന് പിടിച്ചുനിൽക്കാനായില്ല. ഒന്നാം സെറ്റിൽ എതിർപ്പുകളൊന്നുമില്ലാതെ കീഴടങ്ങി. രണ്ടാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് കളി തീർന്നു. രണ്ടാം റൗണ്ടിൽ നെതർലൻഡുകാരി ലെസ്‌ലി പറ്റിനാമ കെർകൊവേയാണ് ഇഗയുടെ എതിരാളി. മൂന്നാം ഗ്രാൻഡ് സ്ലാമാണ് പോളണ്ടുകാരിയുടെ ലക്ഷ്യം. ആദ്യ വിംബിൾഡണും.
-
That Gauff grit on grass 👊
— wta (@WTA) June 28, 2022 " class="align-text-top noRightClick twitterSection" data="
🇺🇸 @CocoGauff fights from a set down against Ruse 2-6, 6-3, 7-5 to advance at #Wimbledon pic.twitter.com/e8jFNGzWCM
">That Gauff grit on grass 👊
— wta (@WTA) June 28, 2022
🇺🇸 @CocoGauff fights from a set down against Ruse 2-6, 6-3, 7-5 to advance at #Wimbledon pic.twitter.com/e8jFNGzWCMThat Gauff grit on grass 👊
— wta (@WTA) June 28, 2022
🇺🇸 @CocoGauff fights from a set down against Ruse 2-6, 6-3, 7-5 to advance at #Wimbledon pic.twitter.com/e8jFNGzWCM
വിയർത്ത് ജയിച്ച് കോക്കോ ഗോഫ്; ആദ്യ റൗണ്ടിൽ റൊമാനിയയുടെ എലേന ഗബ്രിയേലയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് അമേരിക്കൻ യുവതാരം രണ്ടാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റ് നഷ്‌ടമായ ശേഷം ശക്‌തമായ തിരിച്ചുവരവ് നടത്തിയ ഗോഫ് അടുത്ത രണ്ട് സെറ്റുകള്‍ നേടിയെടുത്താണ് ജയം ഉറപ്പിച്ചത്. സ്‌കോര്‍ 2-6, 6-3, 7-5.
-
Back on Centre Court - and back with a win ✅#Wimbledon | #CentreCourt100
— Wimbledon (@Wimbledon) June 27, 2022 " class="align-text-top noRightClick twitterSection" data="
">Back on Centre Court - and back with a win ✅#Wimbledon | #CentreCourt100
— Wimbledon (@Wimbledon) June 27, 2022Back on Centre Court - and back with a win ✅#Wimbledon | #CentreCourt100
— Wimbledon (@Wimbledon) June 27, 2022
ആൻഡി മറെ രണ്ടാം റൗണ്ടിൽ; പുരുഷ സിംഗിൾസിൽ ബ്രിട്ടീഷ് താരം ആൻഡി മറെ രണ്ടാം റൗണ്ടിൽ. ഓസ്‌ട്രേലിയയുടെ ജയിംസ് ഡക്‌വർത്തിനെ 4-6, 6–3, 6-2, 6-4 എന്ന സ്‌കോറിന് മറികടന്നു. ആദ്യ സെറ്റ് നഷ്‌ടമായ ശേഷമാണ് മുൻ ലോക ഒന്നാം നമ്പറുകാരന്‍റെ തിരിച്ചുവരവ്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ ജോൺ ഇസ്‌നെറാണ് മറെയുടെ എതിരാളി.
-
A sad moment for Grigor Dimitrov, who is forced to retire from his first round match against Steve Johnson#Wimbledon pic.twitter.com/XI2QKG9hsM
— Wimbledon (@Wimbledon) June 28, 2022 " class="align-text-top noRightClick twitterSection" data="
">A sad moment for Grigor Dimitrov, who is forced to retire from his first round match against Steve Johnson#Wimbledon pic.twitter.com/XI2QKG9hsM
— Wimbledon (@Wimbledon) June 28, 2022A sad moment for Grigor Dimitrov, who is forced to retire from his first round match against Steve Johnson#Wimbledon pic.twitter.com/XI2QKG9hsM
— Wimbledon (@Wimbledon) June 28, 2022
ബെരേറ്റിനി, ദിമിത്രോവ് പിന്മാറി; കൊവിഡ് ബാധിച്ചതിന് പിന്നാലെ 2022 വിംബിള്‍ഡണ്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇറ്റാലിയന്‍ ടെന്നിസ് താരം മാറ്റിയോ ബെരേറ്റിനി. ടൂര്‍ണമെന്‍റിന് എത്തിയ താരത്തിന് ചൊവ്വാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് കൂടിയാണ് ബെരേറ്റിനി. മുന്‍ ഫൈനലിസ്റ്റും മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ മാരിന്‍ സിലിക്ക് കൊവിഡ് കാരണം പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ബെരേറ്റിനിയുടെയും പിന്മാറ്റം.
-
Sending well wishes to @MattBerrettini and @cilic_marin, see you next year 🌱❤️ #Wimbledon pic.twitter.com/QshOAkLG2Q
— ATP Tour (@atptour) June 28, 2022 " class="align-text-top noRightClick twitterSection" data="
">Sending well wishes to @MattBerrettini and @cilic_marin, see you next year 🌱❤️ #Wimbledon pic.twitter.com/QshOAkLG2Q
— ATP Tour (@atptour) June 28, 2022Sending well wishes to @MattBerrettini and @cilic_marin, see you next year 🌱❤️ #Wimbledon pic.twitter.com/QshOAkLG2Q
— ATP Tour (@atptour) June 28, 2022
മറ്റൊരു പോരാട്ടത്തില്‍ പതിനെട്ടാം സീഡായ ഗ്രിഗോര്‍ ദിമിത്രോവ് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണ് എതിരെ ആദ്യ സെറ്റ് നേടിയ ശേഷം പരിക്കിനെ തുടര്‍ന്ന് പിന്‍മാറി. ആദ്യ സെറ്റ് 6-4ന് ദിമിത്രോവ് സ്വന്തമാക്കിയിരുന്നു.