ETV Bharat / sports

Watch: കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവും മന്‍പ്രീതും നയിച്ചു, ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ് കാണാം

author img

By

Published : Jul 29, 2022, 12:09 PM IST

19 കായിക വിഭാഗങ്ങളിലായി 141 ഇനങ്ങളിലാണ് 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ബര്‍മിങ്‌ഹാമില്‍ മാറ്റുരയ്‌ക്കുന്നത്.

PV Sindhu Manpreet Singh Lead Indian Contingent At CWG Opening Ceremony  PV Sindhu  Manpreet Singh  commonwealth games 2022  CWG Opening Ceremony India march past  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ്  പിവി സിന്ധു  മന്‍പ്രീത് സിങ്
Watch: കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവും മന്‍പ്രീതും നയിച്ചു, ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ് കാണാം

ബര്‍മിങ്‌ഹാം: 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഉദ്‌ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധുവും, പുരുഷ ഹോക്കി ടീം ക്യാപ്‌റ്റന്‍ മന്‍പ്രീത് സിങ്ങും. പരിക്കേറ്റ് പുറത്തായ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് പകരം പി.വി സിന്ധുവാണ് ഇന്ത്യന്‍ പതാകയേന്തിയത്.

PV Sindhu Manpreet Singh Lead Indian Contingent At CWG Opening Ceremony  PV Sindhu  Manpreet Singh  commonwealth games 2022  CWG Opening Ceremony India march past  കോമണ്‍വെല്‍ത്ത് ഗെയിംസ്  കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ മാര്‍ച്ച് പാസ്റ്റ്  പിവി സിന്ധു  മന്‍പ്രീത് സിങ്  ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ മാര്‍ച്ച്‌ പാസ്റ്റ്‌
ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ മാര്‍ച്ച്‌ പാസ്റ്റ്‌

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ നീരജിന് തിരിച്ചടിയായത്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം 19 കായിക വിഭാഗങ്ങളിലായി 141 ഇനങ്ങളിലാണ് ബര്‍മിങ്‌ഹാമില്‍ മാറ്റുരയ്‌ക്കുന്നത്.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പി.വി സിന്ധു, മീരാഭായ് ചാനു, ലോവ്‌ലിന ബൊർഗോഹെയ്‌ൻ, ബജ്‌റംഗ് പുനിയ, രവി കുമാർ ദഹിയ എന്നിവരും കോമണ്‍വെല്‍ത്തിലെ നിലവിലെ ചാമ്പ്യൻമാരായ മണിക ബത്ര, വിനേഷ് ഫോഗട്ട്, കൂടാതെ 2018ലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ തജീന്ദർപാൽ സിങ്, ഹിമ ദാസ്, അമിത് പങ്കല്‍ തുടങ്ങിയവരുമാണ് ടീമിലെ പ്രമുഖര്‍.

ഗെയിംസില്‍ നിന്നും ഷൂട്ടിങ്‌ ഒഴിവാക്കിയത് ഇന്ത്യയ്‌ക്ക്‌ തിരിച്ചടിയാണ്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന മേളയിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 38 സ്വർണമടക്കം അന്ന് 101 മെഡലുകളാണ് ഇന്ത്യ നേടിയത്. 2018ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.