പാരീസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്കായി ആദ്യ ഫ്രീ കിക്ക് ഗോള്‍ നേടി സൂപ്പര്‍ താരം ലയണല്‍ മെസി. നയ്‌സിനെതിരായ മത്സരത്തിലാണ് മെസി മഴവില്ലഴകില്‍ വലതുളച്ചത്. കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്‌ജി ജയം പിടിക്കുകയും ചെയ്‌തു.
മത്സരത്തിന്‍റെ 29-ാം മിനിട്ടില്‍ മെസിയിലൂടെ പിഎസ്‌ജി ലീഡെടുത്തു. ബോക്‌സിന് പുറത്ത് മെസിയെ നയ്‌സ് താരങ്ങള്‍ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് താരം തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മെസിയുടെ ഇടങ്കാലന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളൂ.
-
Lionel Messi vs. Nicepic.twitter.com/o8AnYCLawB
— KLD/Y (@rKLDY) October 1, 2022 " class="align-text-top noRightClick twitterSection" data="
">Lionel Messi vs. Nicepic.twitter.com/o8AnYCLawB
— KLD/Y (@rKLDY) October 1, 2022Lionel Messi vs. Nicepic.twitter.com/o8AnYCLawB
— KLD/Y (@rKLDY) October 1, 2022
സീസണില്‍ പിഎസ്‌ജിക്കായുള്ള മെസിയുടെ അഞ്ചാം ഗോളാണിത്. കഴിഞ്ഞ സീസണില്‍ വെറും ആറ് ഗോളുകള്‍ മാത്രമാണ് ഫ്രഞ്ച് ലീഗില്‍ മെസി നേടിയിരുന്നത്. എന്നാല്‍ 47-ാം മിനിട്ടില്‍ ലാബോര്‍ഡെയിലൂടെ നയ്‌സ് ഒപ്പം പിടിച്ചു.
-
Lionel Messi has now scored 60 goals from direct free-kicks in his career.
— Sweet Anki (@SweetAnki_) October 2, 2022 " class="align-text-top noRightClick twitterSection" data="
THE GREATEST OF ALL TIME pic.twitter.com/dl0pcUlwyX
">Lionel Messi has now scored 60 goals from direct free-kicks in his career.
— Sweet Anki (@SweetAnki_) October 2, 2022
THE GREATEST OF ALL TIME pic.twitter.com/dl0pcUlwyXLionel Messi has now scored 60 goals from direct free-kicks in his career.
— Sweet Anki (@SweetAnki_) October 2, 2022
THE GREATEST OF ALL TIME pic.twitter.com/dl0pcUlwyX
തുടര്‍ന്ന് പകരക്കാരനായെത്തിയ കിലിയന്‍ എംബാപ്പെയാണ് പിഎസ്‌ജിയുടെ വിജയ ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ ഏഴ് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ് പിഎസ്‌ജി. ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയത്തോടെ 25 പോയിന്‍റാണ് സംഘത്തിനുള്ളത്.