ETV Bharat / sports

ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് : ഇന്ത്യന്‍ ടീമിനെ വിശ്വനാഥൻ ആനന്ദ് നയിക്കും

author img

By

Published : Aug 1, 2021, 9:48 AM IST

ചെസ് ഒളിമ്പ്യാഡ് സെപ്റ്റംബർ എട്ട് മുതൽ 15 വരെ

Chess  Viswanathan Anand  Chess Olympiad  Adhiban Baskara  വിശ്വനാഥൻ ആനന്ദ്  അധിബൻ ബാസ്‍കരൻ  ഓൺലൈൻ ചെസ് ഒളിമ്പ്യാഡ്
ഓൺലൈൻ ചെസ് ഒളിമ്പ്യാഡ്: ഇന്ത്യന്‍ ടീമിനെ വിശ്വനാഥൻ ആനന്ദ് നയിക്കും

ന്യൂഡല്‍ഹി : ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യന്‍ സംഘത്തെ വിശ്വനാഥൻ ആനന്ദ് നയിക്കും. പി ഹരികൃഷ്ണ, നിഹാൽ സരിൻ, ആർ പ്രഗ്യാനന്ദ, കൊനേരു ഹമ്പി, ഡി ഹരിക, വിദിത് സന്തോഷ് ഗുജ്രാത്തി, താനിയ സച്ച്ദേവ്, ഭക്തി കുൽക്കർണി, ആർ വൈശാലി, അധിബൻ ബാസ്‍കരൻ , ബി സവിത ശ്രീ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. സെപ്റ്റംബർ എട്ട് മുതൽ 15 വരെയാണ് ചെസ് ഒളിമ്പ്യാഡ്.

also read: 'വിരമിക്കാറായിട്ടില്ല' ; 40 വയസ് വരെ കളിക്കാനാവുമെന്ന് മേരി കോം

അതേസമയം നേരത്തെ ചെസ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അധിബൻ ബാസ്‍കരന്‍റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ താരത്തിന്‍റെ പേര് ചേര്‍ക്കാന്‍ വിട്ടുപോയതാണെന്ന് വ്യക്തമാക്കി ചെസ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം മുന്‍ ദേശീയ ചാമ്പ്യനും, ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ അഭിജിത്ത് കുന്തെയെ നോണ്‍ പ്ലേയിങ് വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.