ETV Bharat / sports

CWG 2022 | ഗുസ്‌തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ; രവി ദാഹിയക്കും വിനേഷ് ഫോഗട്ടിനും സ്വര്‍ണം - രവി ദാഹിയ

തൂടര്‍ച്ചയായ മൂന്നാം സ്വര്‍ണനേട്ടത്തോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ് ഫോഗട്ട്. രണ്ട് സ്വര്‍ണം നേടിയിട്ടുള്ള ഗുസ്‌തി താരം സുശീല്‍ കുമാറിനെയാണ് വിനേഷ് മറികടന്നത്.

Commonwealth Games  CWG 2022  Commonwealth Games wrestling  Vinesh Phogat  കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്‌തി  രവി കുമാര്‍ ദാഹിയ  വിനേഷ് ഫോഗട്ട്  Vinesh Phogat  രവി ദാഹിയക്കും വിനേഷ് ഫോഗട്ടിനും സ്വര്‍ണം  Ravi Kumar Dahiya  രവി ദാഹിയ  Wrestling gold in Commonwealth games
CWG 2022 | ഗുസ്‌തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ; രവി ദാഹിയക്കും വിനേഷ് ഫോഗട്ടിനും സ്വര്‍ണം
author img

By

Published : Aug 7, 2022, 8:56 AM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്‌തിയിൽ കരുത്തുകാട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈലിൽ ഒളിമ്പിക് മെഡല്‍ ജേതാവ് രവി കുമാര്‍ ദാഹിയയും 74 കിലോഗ്രാം പുരുഷ വിഭാഗത്തിൽ നവീനും സ്വർണത്തിൽ മുത്തമിട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഫോഗട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണവും രവി കുമാറിന്‍റെ ആദ്യ സ്വര്‍ണവുമാണിത്.

  • GOLD 🥇HATTRICK FOR VINESH 🥳🥳@Phogat_Vinesh has scripted history yet again, from being the 1️⃣st Indian woman 🤼‍♀️ to win GOLD at both CWG & Asian Games, to becoming the 1️⃣st Indian woman 🤼‍♀️ to bag 3 consecutive GOLD🥇at #CommonwealthGames 🔥

    🔹️GOLD by VICTORY BY FALL 💪
    1/1 pic.twitter.com/CeeGYqJ0RT

    — SAI Media (@Media_SAI) August 6, 2022 " class="align-text-top noRightClick twitterSection" data=" ">

റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് എതിരാളികള്‍ക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലിൽ ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോല്‍പ്പിച്ചാണ് വിനേശ് ജയിച്ചു കയറിയത്.

പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലെ ഏകപക്ഷീയമായ ഫൈനലില്‍ നൈജീരിയയുടെ എബിക്കെവെനിമോ വെല്‍സണെ 10-0 ന് മലര്‍ത്തിയടിച്ചാണ് രവി കുമാര്‍ സ്വര്‍ണം കഴുത്തലണിഞ്ഞത്. ടോക്കിയോ ഒളിമ്പിക്‌സിൽ 57 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ വെള്ളി നേടിയിരുന്നു.

74 കിലോ വിഭാഗത്തിലെ ഫൈനലിൽ പാകിസ്ഥാന്‍റെ മുഹമ്മദ് താഹിറിനെയാണ് നവീൻ മറികടന്നത്. 9-0 നായിരുന്നു 19-കാരനായ ഇന്ത്യൻ താരത്തിന്‍റെ സുവർണ്ണനേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നവീനിന്‍റെ ആദ്യ മെഡൽ നേട്ടമാണിത്.

  • 6️⃣th 🤼‍♂️🤼‍♀️ GOLD FOR 🇮🇳

    🇮🇳's Dhakad youth wrestler Naveen (M-74kg) defeats 🇵🇰's Tahir by points (9-0) en route to winning GOLD 🥇on his debut at #CommonwealthGames 🔥

    Amazing confidence & drive from Naveen to take 🇮🇳's 🥇 medal tally to 1️⃣2️⃣ at #B2022

    Congrats 👏 #Cheer4India pic.twitter.com/UTWczNCh6a

നേരത്തെ, വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്‌തിയില്‍ പൂജ ഗെഹ്‌ലോട്ട് വെങ്കലം സ്വന്തമാക്കിയിരുന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌കോട്ടിഷ് താരത്തിനെതിരെ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് തിരിച്ചടിച്ചാണ് പൂജ മെഡല്‍ ഉറപ്പാക്കിയത്.

ബര്‍മിങ്ഹാമില്‍ ഗുസ്‌തിയില്‍ നിന്ന് മാത്രം ഇന്ത്യ ആറ് സ്വര്‍ണം നേടിയിട്ടുണ്ട്. വിനേഷിനും രവി ദാഹിയക്കും നവീനും പുറമെ സാക്ഷി മാലിക്, ദീപക് പുനിയ, ബജ്റംഗ് പൂനിയ എന്നിവരും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.