ETV Bharat / sports

'ആ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു'; സാനിയയ്‌ക്ക് ആശംസകളുമായി വിക്‌ടോറിയ അസരങ്ക - വിക്‌ടോറിയ അസരങ്ക

ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ താരം സാനിയ മിര്‍സയ്‌ക്ക് ആശംസകളറിയിച്ച് ബെലാറസ് താരം വിക്‌ടോറിയ അസരങ്ക. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കോര്‍ട്ടില്‍ സാനിയ പൊഴിച്ച കണ്ണീര്‍ തന്നെയും കരയിപ്പിച്ചുവെന്ന് വിക്‌ടോറിയ ട്വീറ്റ് ചെയ്‌തു.

Victoria Azarenka  Victoria Azarenka tweet on Sania Mirza  Sania Mirza  Sania Mirza Grand Slam farewell  Australian Open  Australian Open 2023  സാനിയയ്‌ക്ക് ആശംസകളുമായി വിക്‌ടോറിയ അസരങ്ക  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2023  സാനിയ മിര്‍സ  വിക്‌ടോറിയ അസരങ്ക  വിക്‌ടോറിയ അസരങ്ക ട്വിറ്റര്‍
സാനിയയ്‌ക്ക് ആശംസകളുമായി വിക്‌ടോറിയ അസരങ്ക
author img

By

Published : Jan 28, 2023, 4:51 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസോടെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളുമായി ബെലാറസ് താരം വിക്‌ടോറിയ അസരങ്ക. ട്വിറ്ററിലൂടെയാണ് 32കാരിയായ വിക്‌ടോറിയ സാനിയക്ക് ആശംസകള്‍ അറിയിച്ചത്. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായതിന് സാനിയയ്‌ക്ക് നന്ദി പറയുന്നതായി വിക്‌ടോറിയ ട്വിറ്ററില്‍ കുറിച്ചു.

"സാനിയ മിര്‍സ, നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങള്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായതിന് നന്ദി. ഞാന്‍ നിങ്ങളെ ഉടന്‍ കാണും, എന്നാല്‍ കോര്‍ട്ടിലെ നിങ്ങളുടെ സന്തോഷ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു", വിക്‌ടോറിയ കുറിച്ചു.

  • Just want to say congratulations on your career @MirzaSania and thank you for being such an inspiration to so many girls who can dream so big! I will still see you soon but those tears of joy on the court you had made me cry too ❤️

    — victoria azarenka (@vika7) January 28, 2023 " class="align-text-top noRightClick twitterSection" data=" ">

രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്‌ടോറിയ അസരങ്കയെ തന്‍റെ കരിയറിന്‍റെ തുടക്ക കാലത്ത് സാനിയ പരാജയപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയൻ ഓപ്പൺ‌ ടെന്നിസിന്‍റെ മിക്‌സഡ് ‍ഡബിൾസ് ഫൈനലിലെ തോല്‍വിയോടെയാണ് സാനിയ മിർസ തന്‍റെ ഗ്രാൻഡ്‌സ്ലാം കരിയറിന് അന്ത്യം കുറിച്ചത്.

രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം കളിക്കാനിറങ്ങിയ സാനിയയെ ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യമാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീല്‍ താരങ്ങളോട് കീഴടങ്ങിയത്. അടുത്ത മാസം നടക്കുന്ന ദുബായ്‌ ഓപ്പണോടെ ടെന്നിസ് അവസാനിപ്പിക്കുമെന്ന് അറിയിച്ച സാനിയ ഇത് തന്‍റെ അവസാന ഗ്രാൻഡ്‌സ്ലാം ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ രണ്ട് തവണ മെല്‍ബണില്‍ കിരീടം ചൂടാന്‍ സാനിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്‌സഡ് ഡബിൾസിലും 2016ൽ മാര്‍ട്ടിന ഹിന്‍ഗിസിനൊപ്പം വനിത ഡബിൾസിലുമാണ് സാനിയ കിരീടം നേടിയത്. മത്സര ശേഷം ഏറെ വികാരനിര്‍ഭരമായാണ് സാനിയ ഗ്രാന്‍ഡ്സ്ലാമിനോട് വിടപറച്ചില്‍ നടത്തിയത്. ഒരു ഘട്ടത്തില്‍ കണ്ണീര്‍ പൊഴിച്ച സാനിയ ഇത് ദുഃഖത്തിന്‍റേതല്ല സന്തോഷത്തിന്‍റേതാണെന്ന് പറയുകയും ചെയ്‌തിരുന്നു.

തന്‍റെ ഗ്രാൻഡ്‌സ്ലാം കരിയർ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ചൊരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി. "ഞാൻ ഇനിയും കുറച്ചു ടൂർണമെന്‍റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്‍റെ കരിയർ തുടങ്ങിയത്.

ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്ക് ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്. മകന് മുന്നിൽ ഒരു ഗ്രാൻഡ്‌സ്ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല", സാനിയ മിർസ പറഞ്ഞു.

മത്സരശേഷം സഹതാരം രോഹന്‍ ബൊപ്പണ്ണയ്‌ക്കും സാനിയ നന്ദി പറഞ്ഞു. 14-ാം വയസില്‍ തന്‍റെ ആദ്യ മിക്‌സഡ് ഡബിള്‍സ് പങ്കാളി ബൊപ്പണ്ണയായിരുന്നുവെന്നും സാനിയ ഓര്‍ത്തെടുത്തു. 2018-ല്‍ മകന്‍ ഇഹ്‌സാന് ജന്മം നല്‍കിയ ശേഷം 2020ലാണ് സാനിയ ടെന്നിസിലേക്ക് തിരിച്ചെത്തിയത്.

ഇന്ത്യന്‍ ടെന്നിസിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയാണ് സാനിയ തന്‍റെ റാക്കറ്റ് താഴെ വയ്‌ക്കാന്‍ തയ്യാറെടുക്കുന്നത്. അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിത സിംഗിള്‍സിനിറങ്ങിയ വിക്‌ടോറിയ അസരങ്ക സെമി ഫൈനലിലാണ് പുറത്തായത്. കസാഖിസ്ഥാന്‍റെ എലീന റൈബാകിനയോടായിരുന്നു വിക്‌ടോറിയയുടെ തോല്‍വി.

ALSO READ: സച്ചിന്‍റെയും കോലിയുടെയും പാരമ്പര്യം പിന്തുടരാന്‍ ഗില്ലിന് കഴിയും; പുകഴ്‌ത്തി സാബാ കരീം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.