ETV Bharat / sports

US Open | കന്നി ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കി കാര്‍ലോസ് അല്‍കാരസ് ; കാത്തിരിക്കുന്നത് ലോക ഒന്നാം നമ്പര്‍ സ്ഥാനം

author img

By

Published : Sep 12, 2022, 6:56 AM IST

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ലോസ് അല്‍കാരസ് കാസ്‌പര്‍ റൂഡിനെ തോല്‍പ്പിച്ച് യു എസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്

us open  us open 2022  us open Mens Single Final  us open winner  Carlos Alcaraz Us open  Carlos Alcaraz vs Casper Rudd Result  കാര്‍ലോസ് അല്‍കാരസ്  യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം  യു എസ് ഓപ്പണ്‍
US Open| കന്നി ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കി കാര്‍ലോസ് അല്‍കാരസ്; കാത്തിരിക്കുന്നത് ലോക ഒന്നാം നമ്പര്‍ സ്ഥാനവും

ന്യൂയോര്‍ക്ക് : യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക നാലാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസിന്. നോര്‍വീജ്യയുടെ കാസ്‌പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് അല്‍കാരസ് ചാമ്പ്യനായത്. 19-ാം വയസിലെ കിരീട നേട്ടത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അല്‍കാരസിന് സ്വന്തമാകും.
സ്‌കോര്‍: 6-4, 2-6, 7-6, 6-3

നാല് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കാസ്‌പർ റൂഡിനെ തോൽപ്പിച്ച് കാർലോസ് അൽകാരസ് തന്റെ കന്നി ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ടത്. ആദ്യ സെറ്റ് സ്പാനിഷ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് കാസ്‌പര്‍ റൂഡ് നടത്തിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് മൂന്നാം സെറ്റ് നേടി ലീഡുയര്‍ത്തിയത്.

നാലാം സെറ്റില്‍ മികച്ച പോരാട്ടവീര്യം കാഴ്‌ചവച്ച അല്‍കാരസ് അനായാസമാണ് സെറ്റ് സ്വന്തമാക്കിയത്. ജയത്തോടെ യു എസ് ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡും അല്‍കാരസ് സ്വന്തമാക്കി. പീറ്റ് സാംപ്രസ് ആണ് ഈ പട്ടികയില്‍ ഒന്നാമന്‍.

നേരത്തെ പുരുഷ വിഭാഗം സെമിയില്‍ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെയാണ് 19കാരനായ അൽകാരസ് തോല്‍പ്പിച്ചത്. നാല് മണിക്കൂര്‍ 19 മിനിട്ട് നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് 24കാരനായ ടിയാഫോ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്.

റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ചാണ് റൂഡ് ഫൈനലിലെത്തിയത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും ഫൈനലിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.