സെവിയ (സ്‌പെയിന്‍) : യുവേഫ നേഷന്‍സ് ലീഗില്‍ നടന്ന സ്‌പെയിന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍. ഇരു ടീമും ഒപ്പത്തിനൊപ്പം നിന്ന മത്സരം 1-1 നാണ് അവസാനിച്ചത്. സ്‌പെയിനിനായി അല്‍വാരോ മൊറാട്ട ഗോള്‍ നേടിയപ്പോല്‍ പോര്‍ച്ചുഗലിന് വേണ്ടി റിക്കാര്‍ഡോ ഹോര്‍ട്ടയാണ് എതിര്‍വല കുലുക്കിയത്.
മത്സരത്തിന്‍റെ 25-ാം മിനിട്ടില്‍ സ്‌പെയിനാണ് ആദ്യഗോള്‍ സ്വന്തമാക്കിയത്. സ്വന്തം പകുതിയില്‍ നിന്ന് ഗവി തുടക്കമിട്ട മുന്നേറ്റമാണ് സറാബിയയുടെ അസിസ്റ്റിലൂടെ മൊറാട്ട ഗോളാക്കി മാറ്റിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മികച്ച ഫിനിഷിംഗിലൂടെയാണ് മൊറാട്ട പോര്‍ച്ചുഗല്‍ പോസ്‌റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
-
🚨 RESULTS 🚨
— UEFA Nations League (@EURO2024) June 2, 2022 " class="align-text-top noRightClick twitterSection" data="
Which team had the best performance? 🤔 #NationsLeague
">🚨 RESULTS 🚨
— UEFA Nations League (@EURO2024) June 2, 2022
Which team had the best performance? 🤔 #NationsLeague🚨 RESULTS 🚨
— UEFA Nations League (@EURO2024) June 2, 2022
Which team had the best performance? 🤔 #NationsLeague
മത്സരത്തിന്‍റെ 82-ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. മൈതാനത്തിന്‍റെ വലതുവശത്ത് നിന്നും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജോവോ ക്യാൻസലോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഹോര്‍ട്ട ഗോളാക്കിമാറ്റുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പോര്‍ച്ചുഗല്‍ മത്സരത്തിനിറങ്ങിയത്.
-
How good was Gavi tonight? 🤩#NationsLeague pic.twitter.com/VZDYkLp8Xq
— UEFA Nations League (@EURO2024) June 2, 2022 " class="align-text-top noRightClick twitterSection" data="
">How good was Gavi tonight? 🤩#NationsLeague pic.twitter.com/VZDYkLp8Xq
— UEFA Nations League (@EURO2024) June 2, 2022How good was Gavi tonight? 🤩#NationsLeague pic.twitter.com/VZDYkLp8Xq
— UEFA Nations League (@EURO2024) June 2, 2022
62-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയെങ്കിലും കാര്യമായ നീക്കങ്ങള്‍ നടത്താന്‍ പോര്‍ച്ചുഗല്‍ നായകന് സാധിച്ചില്ല. നിലവില്‍ ഗ്രൂപ്പിലെ പോയിന്‍റ് പട്ടികയില്‍ രണ്ടും, മൂന്നും സ്ഥാനത്താണ് പോര്‍ച്ചുഗലും, സ്‌പെയിനും. രണ്ടിനെതിരെ ഒരുഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്കാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.