ETV Bharat / sports

നേഷൻസ് ലീഗ്: വെംബ്ലിയില്‍ ആറു ഗോള്‍ ത്രില്ലര്‍; സമനിലയില്‍ പിരിഞ്ഞ് ജര്‍മനിയും ഇംഗ്ലണ്ടും - മേസൺ മൗണ്ട്

ജര്‍മനിക്കായി കായ്‌ ഹാവേർട്‌സ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗുൺഡോഗനും ലക്ഷ്യം കണ്ടു. ലൂക്ക്‌ ഷാ, മേസൺ മൗണ്ട്, ഹാരി കെയ്‌ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്.

uefa nations league  England vs Germany  England vs Germany highlights  നേഷൻസ് ലീഗ്  ജര്‍മ്മനി vs ഇംഗ്ലണ്ട്  Kai Havertz  ഹാരി കെയ്‌ന്‍  Harry Kane  മേസൺ മൗണ്ട്  Mason Mount
നേഷൻസ് ലീഗ്: വെംബ്ലിയില്‍ ആറു ഗോള്‍ ത്രില്ലര്‍; സമനിലയില്‍ പിരിഞ്ഞ് ജര്‍മ്മനിയും ഇംഗ്ലണ്ടും
author img

By

Published : Sep 27, 2022, 10:37 AM IST

വെംബ്ലി: യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജർമനിക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ സമനില. ഗ്രൂപ്പ് എ-3യുടെ ഭാഗമായ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്. ജര്‍മനിക്കായി കായ്‌ ഹാവേർട്‌സ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗുൺഡോഗനും ലക്ഷ്യം കണ്ടു.

ലൂക്ക്‌ ഷാ, മേസൺ മൗണ്ട്, ഹാരി കെയ്‌ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും പിറന്നത്. രണ്ട് ഗോളിന് പിന്നിൽ നിന്നാണ് ഇംഗ്ലണ്ട് പൊരുതിക്കയറിയത്.

52-ാം മിനിട്ടിൽ ഗുൺഡോഗനിലൂടെ ജർമനി മുന്നിലെത്തി. ജമാൽ മുസിയാലയെ ഹാരി മഗ്വയർ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റി ഗുൺഡോഗൻ വലയിലാക്കുകയായിരുന്നു. 67-ാം മിനിട്ടിൽ കായ്‌ ഹാവേർട്‌സ് സംഘത്തിന്‍റെ ലീഡുയർത്തി.

തുടര്‍ന്ന് ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. 71, 75 മിനിട്ടുകളിൽ ലൂക്ക്‌ ഷാ, മേസൺ മൗണ്ട് എന്നിവരിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. 83-ാം മിനിട്ടിൽ ക്യാപ്റ്റൻ ഹാരി കെയ്‌ൻ ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് മുന്നിലെത്തുകയും ചെയ്‌തു.

ജൂഡ് ബെലിങ്‌ഹാമിനെ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റിയിലാണ് കെയ്‌നിന്‍റെ ഗോള്‍ നേട്ടം. ഇതോടെ ജർമനി പ്രതിരോധത്തിലായി. എന്നാൽ 87-ാം മിനിട്ടിൽ ഹാവേർട്‌സ് വീണ്ടും ലക്ഷ്യം കണ്ടതോടെ ജർമനി സമനില പിടിച്ചു.

മത്സരത്തിന്‍റെ 60 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്താന്‍ ജര്‍മനിക്ക് കഴിഞ്ഞു. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് ഇംഗ്ലണ്ട് എട്ട് ഷോട്ടുകള്‍ തൊടുത്തപ്പോള്‍ നാല് ഷോട്ടുകള്‍ മാത്രമാണ് ജര്‍മനിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും പൂർത്തിയായപ്പോൾ ജർമനി മൂന്നും ഇംഗ്ലണ്ട് നാലും സ്ഥാനത്താണ്. ഇതോടെ ഇരു ടീമുകൾക്കും നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല. എന്നാല്‍ അവസാന സ്ഥാനത്തായ ഇംഗ്ലണ്ട് താഴ്‌ത്തപ്പെടുകയും ചെയ്‌തു.

also read: നേഷൻസ് ലീഗ്: ഹംഗറിയെ കീഴടക്കി; അസൂറിപ്പടയ്‌ക്ക് സെമി ബെര്‍ത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.