റോട്ടർഡാം (നെതര്‍ലന്‍ഡ്‌സ്): യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) ഫൈനലില്‍ ഇടം പിടിച്ച് ക്രൊയേഷ്യ (Croatia). ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ (Netherlands) തകര്‍ത്താണ് ലൂക്ക മോഡ്രിച്ചിന്‍റെയും സംഘത്തിന്‍റെയും മുന്നേറ്റം. എക്‌സ്‌ട്ര ടൈമിലേക്ക് നീണ്ട പോരിനൊടുവില്‍ 4-2 എന്ന സ്‌കോറിന് തകര്‍ത്താണ് ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാം ഫൈനലിന് ക്രൊയേഷ്യ യോഗ്യത നേടിയത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ക്രൊയേഷ്യന്‍ പടയുടെ കുതിപ്പ്. രണ്ടാം പകുതിയിലും എക്‌സ്‌ട്ര ടൈമിലുമാണ് ക്രൊയേഷ്യ നാല് ഗോളും നെതര്‍ലന്‍ഡസ് വലയിലെത്തിച്ചത്. ആന്ദ്രേ ക്രമാറിച്ച് (Andrej Kramaric), മരിയോ പസാലിച്ച് (Mario pasalic), ബ്രൂണോ പെറ്റ്‌കോവിച്ച് (Bruno Petkovic), ലൂക്ക മോഡ്രിച്ച് (luka modric) എന്നിവരായിരുന്നു അവരുടെ ഗോള്‍ സ്‌കോറര്‍മാര്‍.
-
Croatia are into their second major final in five years 🇭🇷
— Optus Sport (@OptusSport) June 15, 2023 " class="align-text-top noRightClick twitterSection" data="
FIFA World Cup 2018 🥈
FIFA World Cup 2022 🥉
UEFA Nations League 2023 🔜
The fans are ready for the team's first ever trophy.#NationsLeague #OptusSport pic.twitter.com/VJBlTC8Dvw
">Croatia are into their second major final in five years 🇭🇷
— Optus Sport (@OptusSport) June 15, 2023
FIFA World Cup 2018 🥈
FIFA World Cup 2022 🥉
UEFA Nations League 2023 🔜
The fans are ready for the team's first ever trophy.#NationsLeague #OptusSport pic.twitter.com/VJBlTC8DvwCroatia are into their second major final in five years 🇭🇷
— Optus Sport (@OptusSport) June 15, 2023
FIFA World Cup 2018 🥈
FIFA World Cup 2022 🥉
UEFA Nations League 2023 🔜
The fans are ready for the team's first ever trophy.#NationsLeague #OptusSport pic.twitter.com/VJBlTC8Dvw
നെതര്‍ലന്‍ഡ്‌സിനെതിരെ മികച്ച തുടക്കം ലഭിച്ചത് ക്രൊയേഷ്യയ്‌ക്കാണ്. പന്ത് കൈവശം വച്ച് ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് സാധിച്ചു. എന്നാല്‍, മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് നെതര്‍ലന്‍ഡ്‌സ് ആണ്.
ഡോണില്‍ മലെന്‍ (Donyell Malen) ആണ് ഓറഞ്ച് പടയ്‌ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. മത്സരത്തിന്‍റെ ഒന്നാം പകുതിയിലായിരുന്നു ഈ ഗോള്‍ പിറന്നത്. അതിവേഗ പാസുകള്‍ക്ക് ശേഷം മാറ്റ്സ് വൈഫര്‍ മറിച്ചു നല്‍കിയ പന്ത് കൃത്യമായി വലയിലെത്തിച്ചാണ് മലെന്‍ ആതിഥേയരെ മുന്നിലെത്തിച്ചത്.
ഈ ഒരു ഗോളിന്‍റെ കരുത്തില്‍ ആദ്യ പകുതി അവസാനിപ്പിക്കാനും അവര്‍ക്കായി. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം. അതിനൊത്ത പ്രകടനം നടത്താനും അവര്‍ക്കായി.
മത്സരത്തിന്‍റെ 55-ാം മിനിറ്റില്‍ ഇതിന്‍റെ ഫലവും ക്രൊയേഷ്യയ്‌ക്ക് ലഭിച്ചു. പെനാല്‍ട്ടിയിലൂടെ ആന്ദ്രേ ക്രമാറിച്ച് ആയിരുന്നു ക്രൊയേഷ്യയെ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനൊപ്പമെത്തിച്ചത്. സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചിനെ ഫൗള്‍ ചെയ്‌തതിനാണ് അവര്‍ക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത്.
-
Croatia pulls off the comeback and advances to the UEFA Nations League Final 🇭🇷 pic.twitter.com/IQyeerJSPX
— FOX Soccer (@FOXSoccer) June 14, 2023 " class="align-text-top noRightClick twitterSection" data="
">Croatia pulls off the comeback and advances to the UEFA Nations League Final 🇭🇷 pic.twitter.com/IQyeerJSPX
— FOX Soccer (@FOXSoccer) June 14, 2023Croatia pulls off the comeback and advances to the UEFA Nations League Final 🇭🇷 pic.twitter.com/IQyeerJSPX
— FOX Soccer (@FOXSoccer) June 14, 2023
പിന്നാലെ കിക്കെടുക്കാനെത്തിയ ക്രമാറിച്ച് പന്ത് കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു. 72-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ക്രൊയേഷ്യയ്‌ക്കായി. മരിയോ പസാലിച്ച് ആണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്.
ഇതോടെ ക്രൊയേഷ്യ മത്സരം ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍, ഇഞ്ചുറി ടൈമിന്‍റെ അവസാന സമയത്ത് ഒരു ഗോള്‍ മടക്കി സമനില പിടിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചു. നോവ ലാങ് ആണ് ആതിഥേയര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ഇതോടെയാണ് മത്സരം എക്‌സ്‌ട്ര ടൈമിലേക്ക് നീങ്ങിയത്.
എക്‌സ്‌ട്ര ടൈമിന്‍റെ തുടക്കം മുതല്‍ ഇരുടീമും വിജയഗോളിന് വേണ്ടി ആക്രമിച്ചാണ് കളിച്ചത്. എക്‌സ്‌ട്ര ടൈമിന്‍റെ എട്ടാം മിനിറ്റില്‍ ക്രൊയേഷ്യ ലീഡ് പിടിച്ചു. പകരക്കാരനായെത്തിയ പെറ്റ്‌കോവിച്ച് ആണ് അവര്‍ക്കായി മൂന്നാം ഗോള്‍ നേടിയത്.
ലൂക്ക മോഡ്രിച്ചായിരുന്നു ക്രൊയേഷ്യയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പെനാല്‍ട്ടിയിലൂടെ ലൂക്ക മോഡ്രിച്ച് ആണ് ക്രൊയേഷ്യക്കായി നാലാം ഗോള്‍ നേടിയത്.
നാളെയാണ് നേഷന്‍സ് ലീഗ് രണ്ടാം സെമി. ഈ പോരാട്ടത്തില്‍ ഇറ്റലി സ്‌പെയിന്‍ ടീമുകള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇതിലെ വിജയികളെയാണ് ക്രൊയേഷ്യ ജൂണ്‍ 19ന് നടക്കുന്ന ഫൈനലില്‍ നേരിടുക.
Also Read : നന്ദി ലൂക മോഡ്രിച്ച്; മധ്യനിരയിലെ മനോഹരമായ കളിശൈലിയാൽ വിസ്‌മയിപ്പിച്ചതിന്