വാഷിങ്ടണ്‍ : ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയ്ക്ക് പുറത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യുവേഫ അടിയന്തര യോഗം വിളിച്ചു. മോസ്‌കോ വ്യാഴാഴ്ച യുക്രൈനെ ആക്രമിച്ചതിന് പിന്നാലെയാണ് യുവേഫയുടെ നീക്കം.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനുമായി യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അസാധാരണ യോഗം വെള്ളിയാഴ്ച ചേരുമെന്ന് യൂറോപ്യൻ ഫുട്‌ബോൾ ഗവേണിങ് ബോഡി പ്രസ്താവനയിൽ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് മത്സരം റഷ്യയില്‍ നടത്തരുതെന്ന് ബ്രിട്ടീഷ് സർക്കാർ അവശ്യപ്പെട്ടിരുന്നു. മെയ് 28ന് സെന്‍റ് പീറ്റേഴ്‌സ്ബർഗിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ വേദി നിശ്ചയിച്ചിരുന്നത്.
also read: രഞ്ജിയിലും വലഞ്ഞ് രഹാനെയും പൂജാരയും ; ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തേക്കോ ?
അതേസമയം യുക്രൈനില്‍ സൈനിക നിയമം ഏർപ്പെടുത്താനുള്ള പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ തീരുമാനത്തെത്തുടർന്ന് യുക്രൈനിയന്‍ പ്രീമിയർ ലീഗ് നിർത്തിവച്ചു. രണ്ട് മാസത്തെ ശീതകാല ഇടവേളയ്‌ക്ക് ശേഷം വെള്ളിയാഴ്‌ച പുനരാരംഭിക്കേണ്ട ലീഗായിരുന്നു ഇത്.