ETV Bharat / sports

UCL | വിനീഷ്യസിന്‍റെ വെടിച്ചില്ലിന് പകരം ഡിബ്രൂയിനയടെ റോക്കറ്റ് ; റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിൽ

റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കെവിൻ ഡിബ്രുയിനെയും ഗോൾ നേടി. ഈ മാസം 18ന് സിറ്റിയുടെ മൈതാനത്ത് സെമി ഫൈനലിന്‍റെ രണ്ടാം പാദം നടക്കും

UCL  Uefa Champions League Semi final  Uefa Champions League  Real Madrid vs Manchester city  Real Madrid  Manchester city  റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി  റയൽ മാഡ്രിഡ്  മാഞ്ചസ്റ്റർ സിറ്റി  Kevin De Bruyne rescues Man City  Kevin De Bruyne rescues Manchester City  Kevin De Bruyne
റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി മത്സരം സമനിലയിൽ
author img

By

Published : May 10, 2023, 7:37 AM IST

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദ മത്സരത്തിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയറും മാഞ്ചസ്റ്റർ സിറ്റിക്കായി കെവിൻ ഡിബ്രുയിനും ഗോൾ നേടി.

റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെർണബ്യൂവിൽ തുടക്കം മുതൽ പന്ത് കൈവശം വച്ചുകളിച്ചത് സിറ്റിയായിരുന്നു. മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ റയലിന്‍റെ ഗോൾമുഖത്ത് ഡിബ്രുയിൻ അപകടം സൃഷ്‌ടിച്ചു. ബെൽജിയൻ താരത്തിന്‍റെ ബോക്‌സിന് വെളിയിൽ നിന്നുള്ള ഷോട്ട് റയൽ ഗോൾകീപ്പർ കോർട്ടോ രക്ഷപ്പെടുത്തി. പിന്നാലെ റോഡ്രിയുടെ ലോങ്റേഞ്ചർ ശ്രമവും കോർട്ടോ തടഞ്ഞു. 25-ാം മിനിറ്റിൽ ബെൻസേമയെ ലക്ഷ്യംവച്ചുള്ള വിനീഷ്യസിന്‍റെ ക്രോസ് സിറ്റി പ്രതിരോധം തടഞ്ഞു.

സിറ്റിയുടെ നിരന്താരക്രമണത്തിന് കൗണ്ടർ അറ്റാക്കിലൂടെയാണ് റയൽ മറുപടി നൽകിയത്. ഈ തന്ത്രം 36-ാം മിനിറ്റിൽ വിജയം കണ്ടു. കാമവിംഗയിൽ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ ഒരു കിടിലൻ ലോഞ്ചിലൂടെ ഗോൾകീപ്പർ എഡേഴ്‌സണെ കീഴ്‌പ്പെടുത്തി. ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന്‍റെ ഏക ഗോൾശ്രമമായിരുന്നു ഇത്.

  • 🔮 Real Madrid 1-0 Man City. What will happen in the second half?#UCL

    — UEFA Champions League (@ChampionsLeague) May 9, 2023 " class="align-text-top noRightClick twitterSection" data=" ">

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡി ബ്രുയിനിന്‍റെ രണ്ട് ഗോൾ ശ്രമങ്ങൾ കോർട്ടോ തടഞ്ഞു. എന്നാൽ 67-ാം മിനിട്ടിൽ സിറ്റി ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. ഗുണ്ടോഗന്‍റെ പാസിൽ നിന്നും പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഡി ബ്രുയിനാണ് സിറ്റിയുടെ രക്ഷകനായത്.

  • 🗞️ Kevin De Bruyne's stunning equaliser halts holders#UCL

തുടർന്നും ഇരുടീമുകളും ജയത്തിനായി പൊരുതി. 78-ാം മിനിറ്റിൽ ടോണി ക്രൂസിന്‍റെ ഫ്രീകിക്കിൽ നിന്നുള്ള ബെൻസേമയുടെ ഹെഡർ എഡേഴ്‌സൺ തടഞ്ഞു. പിന്നാലെ റയൽ മാഡ്രിഡ് അസെൻസിയോ, ചൗമെനി എന്നിവരെ കളത്തിലിറക്കി. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ചൗമെനിയുടെ ഷോട്ട് മികച്ച സേവിലൂടെ വിഫലമാക്കി. ഇതിന് തൊട്ടുപിന്നാലെ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങി.

ഇനി ഇത്തിഹാദിൽ നടക്കുന്ന മത്സരത്തിൽ സിറ്റിയെ തോൽപ്പിച്ചാൽ മാത്രമെ റയലിന് ഫൈനലിൽ ഇടം നേടാനാകു. ഈ മാസം 18നാണ് സെമിഫൈനലിന്‍റെ രണ്ടാം പാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.