ലെയ്‌പ്‌സിഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദ പോരാട്ടത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പൂട്ടി ആര്‍ ബി ലെയ്‌പ്‌സിഗ്. റെഡ്ബുള്‍ അരീനയില്‍ നടന്ന മത്സരം ഇരു ടീമും ഓരോ ഗോള്‍ നേടിയാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ റിയാദ് മഹറസിലൂടെ സിറ്റി ലീഡടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഗ്വാര്‍ഡിയോളാണ് ആതിഥേയര്‍ക്ക് സമനിലഗോള്‍ സമ്മാനിച്ചത്.
-
All to play for in Manchester ⚖️#UCL pic.twitter.com/OsYDlG1zS0
— UEFA Champions League (@ChampionsLeague) February 22, 2023 " class="align-text-top noRightClick twitterSection" data="
">All to play for in Manchester ⚖️#UCL pic.twitter.com/OsYDlG1zS0
— UEFA Champions League (@ChampionsLeague) February 22, 2023All to play for in Manchester ⚖️#UCL pic.twitter.com/OsYDlG1zS0
— UEFA Champions League (@ChampionsLeague) February 22, 2023
റെഡ്‌ബുള്‍ അരീനയിലെ ആദ്യപകുതി, ആതിഥേയരെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമാണ് സന്ദര്‍ശകരായ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്. നിരന്തരമായ മുന്നേറ്റങ്ങളുമായി സിറ്റി ലെയ്‌പ്‌സിഗിനെ വിറപ്പിച്ചു. തുടര്‍ച്ചയായ നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം അരമണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ ലീഡ് പിടിക്കാന്‍ അവര്‍ക്കായി.
ലെയ്‌പ്‌സിഗ് മധ്യനിര താരം സാവര്‍ ഷ്‌ലാഗറിന്‍റെ പിഴവ് മുതലെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ഷ്‌ലാഗര്‍ സഹതാരത്തെ ലക്ഷ്യമാക്കി നല്‍കിയ ദുര്‍ബലമായ പാസ് റാഞ്ചിയെടുത്ത് ജാക്ക് ഗ്രീലിഷാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ഗ്രീലിഷില്‍ നിന്നും പന്ത് ഗുണ്ടോഗന്‍റെ കാലുകളിലേക്കെത്തി.
-
Thanks for all of your support tonight! 💙
— Manchester City (@ManCity) February 22, 2023 " class="align-text-top noRightClick twitterSection" data="
⚪️ 1-1 ⚫️ #ManCity pic.twitter.com/UQp96UPIqv
">Thanks for all of your support tonight! 💙
— Manchester City (@ManCity) February 22, 2023
⚪️ 1-1 ⚫️ #ManCity pic.twitter.com/UQp96UPIqvThanks for all of your support tonight! 💙
— Manchester City (@ManCity) February 22, 2023
⚪️ 1-1 ⚫️ #ManCity pic.twitter.com/UQp96UPIqv
ഈ സമയം, എതിര്‍ ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ റിയാദ് മഹറസിലേക്ക് ഗുണ്ടോഗന്‍ പന്തെത്തിച്ചു. ഗുണ്ടോഗന്‍റെ പാസ് സ്വീകരിച്ച് മഹ്‌റസ് റൈറ്റ് ബോട്ടം കോര്‍ണറിലൂടെ പന്ത് ലെയ്‌പ്‌സിഗിന്‍റെ വലയിലെത്തിച്ചു. മത്സരത്തിന്‍റെ 27-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍, തുടര്‍ന്നും ലെയ്‌പ്‌സിഗിനെ വിറപ്പിക്കുന്ന മുന്നേറ്റങ്ങള്‍ സിറ്റി നടത്തി.
അതൊന്നും കൃത്യമായി എതിര്‍ ഗോള്‍ വലയ്‌ക്കുള്ളിലെത്തിക്കാന്‍ അവര്‍ക്കായില്ല. മറുവശത്ത് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ലെയ്‌പ്‌സിഗ് മികച്ച ഒരു മുന്നേറ്റം നടത്തിയത്. എന്നാല്‍ അത് കൃത്യമായി സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സടകുടഞ്ഞെണീറ്റ് ലെയ്‌പ്‌സിഗ്: ആദ്യ പകുതിയില്‍ കണ്ട ലെയ്‌പ്‌സിഗ് ആയിരുന്നില്ല രണ്ടാം പകുതിയില്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൂടുതല്‍ പോരാട്ടവീര്യം പുറത്തെടുത്ത ആതിഥേയര്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. തുടര്‍ച്ചായായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 70 മിനിട്ടില്‍ അവര്‍ സമനില പിടിച്ചു.
ഷോട്ട് കോര്‍ണറില്‍ നിന്നും ഹാല്‍സ്റ്റന്‍ബര്‍ഗ് നല്‍കിയ ക്രോസ് പ്രതിരോധനിര താരം ഗ്വാര്‍ഡിയോള കൃത്യമായി സിറ്റിയുടെ ഗോള്‍ വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കളിക്കളത്തില്‍ മാറ്റങ്ങള്‍ വരുത്തി ആതിഥേയര്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വരിഞ്ഞുമുറുക്കി. മത്സരത്തിന്‍റെ അവസാന നിമിഷങ്ങള്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്തി ഗോളടിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ റെഡ്‌ബുള്‍ അരീനയിലെ മത്സരം സമനിലയില്‍ അവസാനിച്ചു.
-
Another special @ChampionsLeague night in the books! ✨
— RB Leipzig English (@RBLeipzig_EN) February 22, 2023 " class="align-text-top noRightClick twitterSection" data="
Good night, RBL fans ❤️#RBLMCI pic.twitter.com/byiFgRaJtc
">Another special @ChampionsLeague night in the books! ✨
— RB Leipzig English (@RBLeipzig_EN) February 22, 2023
Good night, RBL fans ❤️#RBLMCI pic.twitter.com/byiFgRaJtcAnother special @ChampionsLeague night in the books! ✨
— RB Leipzig English (@RBLeipzig_EN) February 22, 2023
Good night, RBL fans ❤️#RBLMCI pic.twitter.com/byiFgRaJtc
മാര്‍ച്ച് 15 ന് സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.
ഇന്‍റര്‍മിലാന് ജയം: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്‍റര്‍മിലാന്‍ എഫ്‌സി പോര്‍ട്ടോയെ പരാജയപ്പെടുത്തി. തങ്ങളുടോ ഹോം ഗ്രൗണ്ടായ സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്‍റര്‍മിലാന്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയെ കീഴടക്കിയത്. സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്‍റെ ഗോളാണ് ഇന്‍റര്‍മിലാന് ജയം സമ്മാനിച്ചത്.
-
Inter secure the win at San Siro 💥#UCL pic.twitter.com/ktY9UScyZf
— UEFA Champions League (@ChampionsLeague) February 22, 2023 " class="align-text-top noRightClick twitterSection" data="
">Inter secure the win at San Siro 💥#UCL pic.twitter.com/ktY9UScyZf
— UEFA Champions League (@ChampionsLeague) February 22, 2023Inter secure the win at San Siro 💥#UCL pic.twitter.com/ktY9UScyZf
— UEFA Champions League (@ChampionsLeague) February 22, 2023
മത്സരത്തിന്‍റെ 86-ാം മിനിട്ടിലാണ് ഈ ഗോള്‍ പിറന്നത്. 78-ാം മിനിട്ടില്‍ മധ്യനിര താരം ഒട്ടാവിയോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ പത്ത് പേരുമായി ആയിരുന്നു പോര്‍ട്ടോ കളിച്ചത്.