ബാഴ്‌സലോണ : റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക് മികവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയത്തുടക്കം. കാംപ്‌നൗവില്‍ നടന്ന മത്സരത്തില്‍ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലെസനെ 5-1 നാണ് സ്‌പാനിഷ് വമ്പന്‍മാര്‍ തകര്‍ത്തത്. 44-ാം മിനുട്ടില്‍ ജാന്‍ സികോറയാണ് വിക്ടോറിയയുടെ ഏകഗോള്‍ സ്വന്തമാക്കിയത്.
13 മിനുട്ടില്‍ ഫ്രാങ്ക് കെസ്സിയാണ് ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത ലെവന്‍ഡോസ്‌കി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം എതിര്‍ ഗോള്‍വല കുലുക്കി. 34-ാം മിനിട്ടിലും, ആദ്യ പകുതിയുടെ അധിക സമയത്തുമാണ് ലെവന്‍ഡോസ്‌കിയുടെ ആദ്യ രണ്ട് ഗോളുകള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ 67-ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഹാട്രിക് പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ തന്‍റെ ആറാമത്തെ ഹാട്രിക്കാണ് ലെവ ചെക് ക്ലബ്ബിനെതിരെ സ്വന്തമാക്കിയത്. പിന്നാലെ ഫെറാന്‍ ടോറസാണ് ബാഴ്‌സലോണയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
-
3 is a factor of 9 pic.twitter.com/H0ybkxb7Cj
— FC Barcelona (@FCBarcelona) September 7, 2022 " class="align-text-top noRightClick twitterSection" data="
">3 is a factor of 9 pic.twitter.com/H0ybkxb7Cj
— FC Barcelona (@FCBarcelona) September 7, 20223 is a factor of 9 pic.twitter.com/H0ybkxb7Cj
— FC Barcelona (@FCBarcelona) September 7, 2022
ജയത്തോടെ തുടങ്ങി ബയേണും : ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്‍റര്‍മിലാനെ പരാജയപ്പെടുത്തി. ഇന്‍ററിന്‍റെ ഡാനിലോയുടെ ഔണ്‍ ഗോള്‍ പിറന്ന മത്സരത്തില്‍ 2-0 ത്തിനായിരുന്നു ബയേണിന്‍റെ വിജയം. 25ാം മിനുട്ടില്‍ എല്‍. സാനെയാണ് ബയേണിന്‍റെ ഗോള്‍ നേടിയത്.
ലിവര്‍പൂളിനെ തകര്‍ത്ത് നാപ്പോളി : ഗ്രൂപ്പ് എ യില്‍ ഇംഗ്ലീഷ് വമ്പന്‍മാരും നിലവിലെ റണ്ണേര്‍സ് അപ്പുമായ ലിവര്‍പൂളിന് തോല്‍വിത്തുടക്കം. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി 4-1 എന്ന സ്‌കോറിനാണ് ലിവര്‍പൂളിനെ തകര്‍ത്തത്. നാപ്പോളിക്കായി പിയോറ്റർ സിലിൻസ്കി ഇരട്ടഗോളുകളുമായി തിളങ്ങി.
മത്സരത്തില്‍ പന്തടക്കത്തിലും പാസ്സിംഗിലും ലിവര്‍പൂളായിരുന്നു മുന്നില്‍. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച നാപ്പോളി ലിവര്‍പൂളിനെതിരെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് നാപ്പോളിയുടെ മൂന്ന് ഗോളുകളും പിറന്നത്.
-
🍻 CELEBRATIONS
— Official SSC Napoli (@en_sscnapoli) September 7, 2022 " class="align-text-top noRightClick twitterSection" data="
💙 #ForzaNapoliSempre pic.twitter.com/lnqLLHVkkD
">🍻 CELEBRATIONS
— Official SSC Napoli (@en_sscnapoli) September 7, 2022
💙 #ForzaNapoliSempre pic.twitter.com/lnqLLHVkkD🍻 CELEBRATIONS
— Official SSC Napoli (@en_sscnapoli) September 7, 2022
💙 #ForzaNapoliSempre pic.twitter.com/lnqLLHVkkD
മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി സിലന്‍സ്‌കിയാണ് നാപ്പോളിയെ മുന്നിലെത്തിച്ചത്. 31-ാം മിനിട്ടില്‍ ലിവര്‍പൂള്‍ പ്രതിരോധം തകര്‍ത്ത സിലന്‍സ്‌കിയുടെ പാസ് സ്വീകരിച്ച ആന്ദ്രെ-ഫ്രാങ്ക് സാംബോ അംഗുയിസ രണ്ടാം ഗോള്‍ നേടി. നാല്‍പ്പത്തിനാലാം മിനിട്ടില്‍ നാപ്പോളിക്കായി ജിയോവാനി സിമിയോണി ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ 47-ാം മിനിട്ടില്‍ സിലന്‍സ്‌കിയാണ് നാപ്പോളിയുടെ നാലാം ഗോള്‍ നേടിയത്. പിന്നാലെ 49-ാം മിനിട്ടിലായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിന്‍റെ ഏകഗോള്‍. ലൂയിസ് ഡയസാണ് ഇംഗ്ലീഷ് ടീമിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ട്ടോയേയും, ടോട്ടന്നാം ഒളിമ്പിക് മാർസെയിലിനെയും പരാജയപ്പെടുത്തി.