ETV Bharat / sports

ഡിസംബർ 18-ന് അറിയാം, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നേർക്കുനേർ ആരൊക്കെയെന്ന്

UEFA Champions League pre quarter schedule: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ഡിസംബർ 18-ന് യുവേഫ ആസ്ഥാനത്ത്.

UEFA Champions League pre quarter schedule  UEFA Champions League pre quarter draw  UEFA Champions League 2023  Manchester City  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ സമയം  ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ്  മാഞ്ചസ്റ്റര്‍ സിറ്റി  ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ടീമുകള്‍
UEFA Champions League pre quarter draw All Teams qualified
author img

By ETV Bharat Kerala Team

Published : Dec 15, 2023, 5:21 PM IST

ന്യോണ്‍: ചാമ്പ്യന്‍സ് ലീഗ് ആവേശം മുറുന്നു. പ്രീ ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ഡിസംബർ 18 തിങ്കളാഴ്ച സ്വിറ്റ്സർലൻഡിലെ ന്യോണിലുള്ള യുവേഫയുടെ ആസ്ഥാനത്ത് നടക്കും. (UEFA Champions League pre quarter draw) 32 ടീമുകള്‍ പോരടിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും 16 ടീമകളാണ് നോക്കൗട്ടിലേക്ക് കടന്നിരിക്കുന്നത്.

ആകെയുള്ള ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രഥമിക ഘട്ടം നടന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത. 2024- ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടം ആരംഭിക്കുന്നത്. ഫെബ്രുവരി 13, 14, 20, 21 തീയതികളിലാണ് ആദ്യഘട്ട മത്സരങ്ങള്‍. തുടര്‍ന്ന് മാര്‍ച്ച് 5, 6, 12, 13 എന്നീ തീയതികളില്‍ രണ്ടാം ഘട്ടവും നടക്കും (UEFA Champions League pre quarter schedule).

പ്രീമിയർ ലീഗിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും (Manchester City) ആഴ്‌സണലും നോക്കൗട്ടിലേക്ക് യോഗ്യത നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും പുറത്തായി. സ്‌പാനിഷ് ലാ ലിഗയില്‍ നിന്നും റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയും ജര്‍മ്മനിയില്‍ നിന്നും ബയേണ്‍ മ്യൂണിക്കും നോക്കൗട്ടിലേക്ക് കടന്നവരിലെ കൂട്ടത്തിലുണ്ട്. ഗ്രൂപ്പുകളിൽ ഒന്നാമതെത്തിയവരെ സീഡഡും രണ്ടാം സ്ഥാനക്കാരെ അണ്‍ സീഡഡുമായാണ് കണക്കാക്കുക. സീഡഡ് ടീമുകൾക്ക് സീഡ് ചെയ്യപ്പെടാത്ത ടീമുകള്‍ എതിരായ വരുന്ന രീതിയിലാണ് നറുക്കെടുപ്പ്.

ഓരോ ഗ്രൂപ്പിൽ നിന്നും യോഗ്യത നേടിയ ടീമുകൾ (All Teams qualified for UEFA Champions League 2023-24 round of 16)

ഗ്രൂപ്പ് എ: ബയേൺ മ്യൂണിക്ക്, എഫ്‌സി കോപ്പൻഹേഗൻ

ഗ്രൂപ്പ് ബി: ആഴ്‌സണൽ, പിഎസ്‌വി ഐന്തോവൻ

ഗ്രൂപ്പ് സി: റയൽ മാഡ്രിഡ്, നാപ്പോളി

ഗ്രൂപ്പ് ഡി: റയൽ സോസിഡാഡ്, ഇന്റർ മിലാൻ

ഗ്രൂപ്പ് ഇ: അത്‌ലറ്റിക്കോ മാഡ്രിഡ്, ലാസിയോ

ഗ്രൂപ്പ് എഫ്: ബൊറൂസിയ ഡോർട്ട്മുണ്ട്, പാരീസ് സെന്‍റ് ജെർമെയ്ൻ

ഗ്രൂപ്പ് ജി: മാഞ്ചസ്റ്റർ സിറ്റി, ആർബി ലീപ്സിഗ്

ഗ്രൂപ്പ് എച്ച്: ബാഴ്‌സലോണ, പോർട്ടോ.

ഗ്രൂപ്പ് ഘട്ടത്തിലെ ടോപ് സ്‌കോറര്‍മാര്‍

അഞ്ച് ഗോളുകള്‍ വീതം നേടിയിട്ടുള്ള അന്‍റോയിൻ ഗ്രീസ്‌മാൻ (അത്‌ലറ്റിക്കോ മാഡ്രിഡ്), എർലിങ്‌ ഹാലൻഡ് (മാഞ്ചസ്റ്റർ സിറ്റി), റാസ്‌മസ് ഹോജ്‌ലണ്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), അൽവാരോ മൊറാട്ട (അത്‌ലറ്റിക്കോ മാഡ്രിഡ്) എന്നിവരാണ് പ്രാഥമിക ഘട്ടത്തില്‍ ടോപ്‌ ഏറ്റവും ഗോളടിച്ചിട്ടുള്ളത്.

ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി), ജൂഡ് ബെല്ലിങ്‌ഹാം (റയൽ മാഡ്രിഡ്), ഇവാനിൽസൺ (പോർട്ടോ), ഗലീനോ (പോർട്ടോ), ഗബ്രിയേൽ ജീസസ് (ആഴ്സണൽ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്ക്), ലോയിസ് ഓപ്പൻഡ (ആർബി ലീപ്സിഗ്), ഡാനിലോ സികാൻ (ഷക്തർ ഡൊനെറ്റ്സ്‌ക്) എന്നിവര്‍ നാല് വീതം നേടിയിട്ടുണ്ട്.

ALSO READ: മാഞ്ചസ്റ്റർ താരങ്ങൾക്ക് പ്രീമിയർ ലീഗ് നിലവാരമില്ലെന്ന് മാൻയു ഇതിഹാസ താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.