ETV Bharat / sports

UEFA Champions League Group D | കൈവിട്ട കിരീടം തിരികെപ്പിടിക്കാൻ ഇന്‍റർ, കണക്കുതീർക്കാൻ ബെൻഫികയും ; ഗ്രൂപ്പ് ഡിയിൽ പോരാട്ടം കടുക്കും - champions league news

Must See match: Inter Milan Vs Benfica | ഇന്‍റർ മിലാൻ, ബെൻഫിക, ആർബി സാൽസ്‌ബർഗ്, റയൽ സോസിഡാഡ് എന്നിവരാണ് ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ഇന്‍ററും ബെൻഫികയും അനായാസം ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ക്വാർട്ടറിൽ ഏറ്റുമുട്ടിയ ഇന്‍ററും ബെൻഫികയും തമ്മിലായിരിക്കും പ്രധാന പോരാട്ടം

UEFA CHAMPIONS LEAGUE GROUP D ANALYSIS AND PREDICTIONS  യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി  UEFA Champions League Group C  ഇന്‍റർ മിലാൻ vs ബെൻഫിക  Inter Milan Vs Benfica
UEFA Champions League Group C
author img

By ETV Bharat Kerala Team

Published : Sep 18, 2023, 2:29 PM IST

Updated : Sep 18, 2023, 5:31 PM IST

ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാൻ, പോർച്ചുഗീസ് ലീഗ് ജേതാക്കളായ ബെൻഫിക, ഓസ്‌ട്രിയൻ ക്ലബ് ആർബി സാൽസ്‌ബർഗ്, സ്‌പെയിനിൽ നിന്നുള്ള റയൽ സോസിഡാഡ് എന്നിവർ അടങ്ങുന്നതാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി (UEFA Champions League Group D). കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഇന്‍ററിന് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. അതേസമയം അവസാന സീസണിൽ ഇന്‍ററിനോട് ക്വാർട്ടറിൽ പരാജയപ്പെട്ടാണ് ബെൻഫിക മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അതിനുള്ള പ്രതികാരം വീട്ടാനുള്ള അവസരമാണ് പോർച്ചുഗീസ് ജേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഡി : ബെൻഫിക, ഇന്‍റർ മിലാൻ, ആർബി സാൽസ്‌ബർഗ്, റയൽ സോസിഡാഡ്

ബെൻഫിക (Benfica): കഴിഞ്ഞ സീസണിൽ പിഎസ്‌ജിയ്‌ക്കും ജുവന്‍റസിനുമൊപ്പം ഗ്രൂപ്പ് എച്ചിലായിരുന്ന സ്ഥാനം. 14 പോയിന്‍റുമായി ഗ്രൂപ്പ് ജേതാക്കാളായി നോക്കൗട്ടിലെത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ പുറത്താവുകയായിരുന്നു. ഇരുപാദങ്ങളിലുമായി 5-3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ബെൻഫിക പരാജയപ്പെട്ടത്. ചാമ്പ്യൻഷിപ്പിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനം ഇത്തവണയും തുടരാനാകും പോർച്ചുഗീസ് വമ്പൻമാർ ഇറങ്ങുക.

അലജാന്ദ്രോ ഗ്രിമാൾഡോ, ഗോൺസാലോ റാമോസ് എന്നിവർ ടീം വിട്ടു. എന്നാൽ മുൻ താരം ഏയ്‌ഞ്ചൽ ഡി മരിയയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ബെൻഫിക. 2010 ൽ ബെൻഫികയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡിമരിയ നീണ്ട 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പഴയ ക്ലബ്ബിലേക്ക് തിരികെയെത്തുന്നത്. 33-ാം വയസിലും മികച്ച പ്രകടനമാണ് അർജന്‍റൈൻ താരം പുറത്തെടുക്കുന്നത്. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഡിമരിയ നേടിയിട്ടുള്ളത്.

ഇന്‍റർ മിലാൻ (Inter Milan): സിമോൺ ഇൻസാഗിയുടെ കീഴിൽ മികച്ച രീതിയിലാണ് ഇന്‍റർ മിലാൻ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ സിറ്റിക്ക് മുന്നിൽ പരാജയപ്പെട്ടതോടെ നഷ്‌ടമായ കിരീടം തിരികെപ്പിടിക്കാനാകും ഇറ്റാലിയൻ വമ്പൻമാർ ഇറങ്ങുന്നത്. ഇറ്റാലിയൻ സിരി എയിൽ മൂന്നാമതെത്തിയ ഇന്‍റർ നിരവധി താരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്.

മാർകസ് തുറാം, ബെഞ്ചമിൻ പവാർഡ്, അലക്‌സിസ് സാഞ്ചസ്, യാൻ സോമർ, ജുവാൻ ക്വഡ്രാഡോ, മാർക്കോ അർനൗട്ടോവിച്ച് തുടങ്ങിയ താരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. ഇവർക്കൊപ്പം ലൗട്ടാറോ മാർട്ടിനെസ്, ഹകാൻ ചാഹനഗ്ലു, ഡെൻസൽ ഡംഫ്രൈസ് എന്നിവരും ചേരുന്നതോടെ ടീം സുശക്തം. പരിചയസമ്പന്നരായ ബ്രോസോവിച്ച്, ആന്‍ഡ്രെ ഒനാന, റൊമേലു ലുകാകു എന്നിവരാണ് ടീം വിട്ടത്. കഴിഞ്ഞ സീസണിൽ ബയേണും ബാഴ്‌സലോണയും അടങ്ങുന്ന കടുപ്പമേറിയ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് നോക്കൗട്ടിലെത്തിയത്.

റയൽ സോസിഡാഡ് (Real Sociedad): പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ലാലിഗ ടീമായ റയൽ സോസിഡാഡ് ചാമ്പ്യൻസ് ലീഗിനെത്തുന്നത്. ലാലിഗയിൽ നാലാമതായാണ് ടീം ഫിനിഷ് ചെയ്‌തത്. പരിശീലകൻ മാന്വവൽ അൽഗ്വസിലിന്‍റെ കീഴിൽ ഭേദപ്പെട്ട പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.

മാർട്ടിൻ സുബിമെൻഡി, മൈകൽ ഒയർസബാൾ, തകെഫുസോ കുബോ തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങൾ. ആന്ദ്രെ സിൽവ, കെയ്‌രൻ ടിയേർണി എന്നിവരെയും ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ചിട്ടുണ്ട്.

എഫ്‌സി സാൽസ്ബർഗ് (RB Salzburg): ഓസ്‌ട്രിയൻ ക്ലബ്ബായ സാൽസ്ബർഗ് തുടർച്ചയായ അഞ്ചാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഇതിൽ ഒരു തവണ മാത്രമാണ് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിട്ടുള്ളത്. 2021-22 സീസണിൽ സെവിയ്യ, ലില്ലി, വോൾഫ്‌സ്ബർഗ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഘട്ടം കളിച്ച സാൽസ്ബർഗ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയത്.

പ്രധാന പോരാട്ടങ്ങൾ : കഴിഞ്ഞ സീസണിൽ ക്വാർട്ടർ മത്സരത്തിൽ നേർക്കുനേർ വന്ന ബെൻഫിക, ഇന്‍റർ മിലാൻ (Inter Milan Vs Benfica) ടീമുകൾ തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ഇന്‍റർ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തുമെന്നാണ് വിലയിരുത്തൽ. അവസാന മത്സരങ്ങൾ കൂടാതെ 1964-65 യൂറോപ്യൻ കപ്പ് ഫൈനലിൽ ബെൻഫിക - ഇന്‍റർ മിലാൻ പോരാട്ടം നടന്നിരുന്നു. അന്ന് ഇന്‍ററായിരുന്നു ജേതാക്കൾ.

Last Updated : Sep 18, 2023, 5:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.