ഹൈദരാബാദ്: യൂറോപ്യൻ ഫുട്‌ബോൾ മാമാങ്കം. ക്ലബ് ഫുട്‌ബോളിലെ താരതമ്പുരാക്കൻമാരെ നിർണയിക്കുന്ന ജീവൻമരണ പോരാട്ടങ്ങൾ. കാൽപന്തുകളിയാരാധകർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് വീറും വാശിയും കൈമുതലാക്കി പുതുതന്ത്രങ്ങൾ മെനഞ്ഞ് കാൽപന്തിൽ മായാജാലം തീർക്കാൻ യൂറോപ്യൻ ഫുട്‌ബോൾ മാമാങ്കം തിരികെയെത്തുകയാണ്.
യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ 2022-23 സീസണിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആദ്യ ദിനത്തിൽ യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം പോരിനിറങ്ങുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇസ്‌താംബുളിൽ പൂര്‍ത്തിയായിരുന്നു. പതിവ് പോലെ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വളരെ വാശിയേറിയ പോരാട്ടങ്ങളാണ് കാൽപന്ത് കളിയാരാധകരെ കാത്തിരിക്കുന്നത്. ഗ്രൂപ്പുകളും പ്രധാന പോരാട്ടങ്ങളും ഏതൊക്കെയാണെന്ന് പരിശോധിക്കാം..
ഗ്രൂപ്പ് എ: അയാക്‌സ്, ലിവര്‍പൂള്‍, നാപോളി, റേഞ്ചേഴ്‌സ്: ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളാണ് ഗ്രൂപ്പിലെ ഫേവറൈറ്റ്സ്. യുർഗൻ ക്ലോപ്പിന്‍റെ കീഴിലിറങ്ങുന്ന ലിവർപൂൾ അനായാസം ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന പ്രതീക്ഷയിലാണ് പോരാട്ടത്തിനിറങ്ങുക. അവസാന 5 ചാമ്പ്യന്‍സ് ലീഗ് സീസണിലെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ മൂന്ന് സീസണിലും ഫൈനലിലെത്തുകയും ഒരു തവണ കിരീടവും നേടിയ ടീമാണ് ലിവർപൂൾ.
ലിവര്‍പൂള്‍: യൂർഗൻ ക്ലോപ്പ് ലിവർപൂൾ പരിശീലകനായി ചുമതലയേറ്റ ശേഷം അവർ ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്നിട്ടില്ല. ഇത്തവണ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനം ഒന്നുമല്ലങ്കിലും ചാമ്പ്യൻസ് ലീഗിലെത്തിയാൽ അതിൽ നിന്നും വ്യത്യസ്‌തമായ മായ പ്രകടനം പുറത്തെടുക്കുന്നത് പതിവാണ്. 2018-19 ൽ അവർ കിരീടം നേടിയ സീസണിൽ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിയ വെല്ലുവിളി നേരിട്ടത്. ഈ സീസണിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിക്ക് പിന്നിൽ രണ്ടാമതയാണ് അവർ ഗ്രൂപ്പ് ഘട്ടം കടന്നത്. മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.
-
#NAPLIV 🔜 pic.twitter.com/3sio9dtE09
— Liverpool FC (@LFC) September 6, 2022 " class="align-text-top noRightClick twitterSection" data="
">#NAPLIV 🔜 pic.twitter.com/3sio9dtE09
— Liverpool FC (@LFC) September 6, 2022#NAPLIV 🔜 pic.twitter.com/3sio9dtE09
— Liverpool FC (@LFC) September 6, 2022
അന്ന് കാർലോ ആൻസലോട്ടി പരിശീലിപ്പിച്ചിരുന്ന നാപോളിയും ലിവർപൂളിന് വെല്ലുവിളി ഉയർത്തിയിരുന്നു. വളരെ നാടകീയമായിട്ടാണ് ലിവർപൂൾ നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പിൽ 9 പോയിന്‍റുമായി ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ കൂടുതൽ ഗോളുകൾ നേടിയതിന്‍റെ മികവിലാണ് നാപോളിയെ മറികടന്നത്. അത്കൊണ്ട് തന്നെ ഈ സീസണിലും നാപോളി ക്ലോപ്പിനും സംഘത്തിനും വെല്ലുവിളി ഉയർത്തിയേക്കും.
നാപോളി: നാപോളിയെ സംബന്ധിച്ചിടത്തോളം സീരി എയിൽ പരിശീലകൻ സ്‌പലേറ്റിക്ക് കീഴിൽ മികച്ച പ്രകടനമാണ് ലീഗിൽ നടത്തുന്നത്. ഈ സീസണിൽ ഇതുവരെ 5 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് നേടിയത്. അതോടൊപ്പം തന്നെ 11 പോയിന്‍റുമായി അറ്റ്ലാന്‍റക്ക് പിന്നിൽ ലീഗിൽ രണ്ടാമതുമാണ് അവർ. ഈ പ്രകടനം ചാമ്പ്യൻസ് ലീഗിലും തുടരാനാകുമെന്ന പ്രതീക്ഷയിലാകും അവർ ഗ്രൂപ്പ് ഘട്ടത്തിനിറങ്ങുക.
-
📸 MD-1… #NapoliLiverpool 💪
— Official SSC Napoli (@en_sscnapoli) September 6, 2022 " class="align-text-top noRightClick twitterSection" data="
💙 #ForzaNapoliSempre pic.twitter.com/iHywmiNp5R
">📸 MD-1… #NapoliLiverpool 💪
— Official SSC Napoli (@en_sscnapoli) September 6, 2022
💙 #ForzaNapoliSempre pic.twitter.com/iHywmiNp5R📸 MD-1… #NapoliLiverpool 💪
— Official SSC Napoli (@en_sscnapoli) September 6, 2022
💙 #ForzaNapoliSempre pic.twitter.com/iHywmiNp5R
അയാക്‌സ്: ഡച്ച് ക്ലബായ അയാക്‌സിനെ സംബന്ധിച്ചിടത്തോളം അവരുടെ മികച്ച പരിശീലകനായിരുന്ന എറിക് ടെൻ ഹാഗ് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തു. ടെൻ ഹാഗിന്‍റെ അഭാവത്തിൽ ആൽഫ്രഡ് ഷ്രൂഡറാണ് ടീമിനെ നയിക്കുന്നത്. അതോടൊപ്പം തന്നെ അവസാന സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഒരുപിടി താരങ്ങൾ ടീം വിട്ടതും അവർക്ക് തിരിച്ചടിയാകും.
-
Who can't wait for tomorrow? 😅#UCL #ajaran
— AFC Ajax (@AFCAjax) September 6, 2022 " class="align-text-top noRightClick twitterSection" data="
">Who can't wait for tomorrow? 😅#UCL #ajaran
— AFC Ajax (@AFCAjax) September 6, 2022Who can't wait for tomorrow? 😅#UCL #ajaran
— AFC Ajax (@AFCAjax) September 6, 2022
അർജന്‍റീനൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ്, ബ്രസീലിയൻ വിംഗർ ആന്റണി എന്നീ താരങ്ങൾ ടെൻ ഹാഗിന് പിന്നാലെ യുണൈറ്റഡിനൊപ്പം ചേർന്നു. മധ്യനിരയിലെ കരുത്തായിരുന്ന റയാൻ ഗ്രാവൻബെർഹ് ബയേണിനിലേക്കും ചേക്കേറി. കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബായ ബെനഫിക്കയോട് തോറ്റാണ് അയാക്‌സ് പുറത്തായത്. അന്ന് ബെനഫിക്കക്കായി വിജയഗോൾ നേടിയ യുറുഗ്വൻ താരം ഡാർവിൻ നൂനസ് ഇത്തവണ ലിവർപൂളിന്‍റെ ചെങ്കുപ്പായത്തിലാണ് കളത്തിലിറങ്ങുന്നത്. അതിനാൽ തന്നെ നൂനസുമായി മറ്റൊരു അങ്കത്തിന് ഒരുങ്ങുകയാണ് ഡച്ച് ക്ലബ്.
റേഞ്ചേഴ്‌സ്: ഗ്രൂപ്പിലെ അവസാന ടീമായ സ്കോട്ടിഷ് ജേതാക്കളായ റോഞ്ചേഴ്‌സ് 2010-11 സീസണിന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിനെത്തുന്നത്. സ്കോട്ടിഷ് ലീഗിൽ റോഞ്ചേഴ്‌സിന്‍റെ ചിരവൈരികളായ സെൽറ്റികും 2007 ന് ശേഷം ഒരുമിച്ച് ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്.
-
The second-half is underway.
— Rangers Football Club (@RangersFC) September 3, 2022 " class="align-text-top noRightClick twitterSection" data="
📲 Follow the second-half live in our Match Hub: https://t.co/ZkIIMXoLEr pic.twitter.com/Es1IBrIVkc
">The second-half is underway.
— Rangers Football Club (@RangersFC) September 3, 2022
📲 Follow the second-half live in our Match Hub: https://t.co/ZkIIMXoLEr pic.twitter.com/Es1IBrIVkcThe second-half is underway.
— Rangers Football Club (@RangersFC) September 3, 2022
📲 Follow the second-half live in our Match Hub: https://t.co/ZkIIMXoLEr pic.twitter.com/Es1IBrIVkc
ലിവർപൂൾ, അയാക്‌സ് , നാപോളി അടങ്ങിയ ഗ്രൂപ്പിൽ നിന്നും റോഞ്ചേഴ്‌സും മികച്ച പ്രകടനം പുറത്തെടുത്താൽ ഗ്രൂപ്പ് ഘട്ടം തന്നെ ആവേശകരമാകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ തവണ യൂറോപ്പ ലീഗ് ഫൈനലിലെത്തിയ ടീമാണ് റോഞ്ചേഴ്‌സ്. ഫൈനലിൽ ജർമ്മൻ ക്ലബായ ഐൻട്രക്‌ട് ഫ്രാങ്ക്ഫർട്ടിനോടാണ് അവർ പരാജയപ്പെട്ടത്.