ഹൈദരാബാദ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ കനക കിരീടം 14 തവണ സാന്‍റിയാഗോ ബെർണാബ്യൂവിൽ എത്തിച്ച് യുറോപ്യൻ ഫുട്‌ബോളിൽ തങ്ങൾക്ക് പകരക്കാരില്ലെന്ന് തെളിയിച്ച സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിനൊപ്പം ജർമ്മൻ ക്ലബായ ആർ ബി ലെയ്‌പ്‌സിഗ്, യുക്രൈൻ ടീം ഷാക്‌തർ ഡൊണടെസ്‌ക്, സ്‌കോട്ടിഷ് ലീഗിലെ വമ്പൻമാരായ സെൽറ്റികും ചേരുന്നതാണ് ഗ്രൂപ്പ് എഫ്. റയൽ മാഡ്രിഡും ഷാക്‌തറും അവസാന മൂന്ന് സീസണുകളായി ഒരേ ഗ്രൂപ്പിലാണ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്.
ഗ്രൂപ്പ് എഫ്: റയൽ മാഡ്രിഡ്, ആർ ബി ലെയ്‌പ്‌സിഗ്, ഷാക്‌തർ ഡൊണടെസ്‌ക്, സെൽറ്റിക് എഫ്‌സി
റയൽ മാഡ്രിഡ്: പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപനത്തിലേക്ക് കണ്ണും നട്ടാണ് ഇത്തവണ ലോസ് ബ്ലാങ്കോസ് യുറോപ്യൻ ഫുട്‌ബോളിനെത്തുന്നത്. താരതമ്യേന കരുത്തരായ എതിരാളികൾ ഇല്ലാത്ത ഗ്രൂപ്പിൽ നിന്നും അനായാസം പ്രീ ക്വാർട്ടിലെത്തുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ആരാധകരെയെല്ലാം ആവേശത്തിന്‍റെ കൊടുമുടിയിലേറ്റിയാണ് റയൽ മാഡ്രിഡ് തങ്ങളുടെ 14-ാം യൂറോപ്യൻ കിരീടം ഷെൽഫിലെത്തിച്ചത്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക്കെതിരായ മത്സരങ്ങളിലെല്ലാം അവിശ്വസിനീയമായ തിരിച്ചുവരവുകൾക്കാണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്.
റയലിന്‍റെ മധ്യനിരയിൽ പ്രധാന താരമായിരുന്ന ബ്രസീലിയൻ താരം കാസെമിറോ ഈ സീസണിന്‍റെ തുടക്കത്തിൽ ടീം വിട്ടിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് താരം ചേക്കേറിയത്. പകരം യുവതാരങ്ങളായ ഒറെലിയന്‍ ചൗമെനി, എഡ്വാർഡോ കാമവിംഗ തുടങ്ങിയ യുവതാരങ്ങളെ നേരത്തെ റയൽ ടീമിലെത്തിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ലൂക മോഡ്രിച്ച്, ടോണി ക്രൂസ് എന്നീ പരിചയസമ്പന്നരായ താരങ്ങൾ കൂടെ ചേരുന്നതോടെ മധ്യനിര കൂടുതൽ ശക്‌തമാകും.
-
🤍 𝐇 𝐀 𝐋 𝐀 𝐌 𝐀 𝐃 𝐑 𝐈 𝐃 🤍
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 6, 2022 " class="align-text-top noRightClick twitterSection" data="
👕 Available 12/09/2022#UCL pic.twitter.com/lRVXiU6uNQ
">🤍 𝐇 𝐀 𝐋 𝐀 𝐌 𝐀 𝐃 𝐑 𝐈 𝐃 🤍
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 6, 2022
👕 Available 12/09/2022#UCL pic.twitter.com/lRVXiU6uNQ🤍 𝐇 𝐀 𝐋 𝐀 𝐌 𝐀 𝐃 𝐑 𝐈 𝐃 🤍
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 6, 2022
👕 Available 12/09/2022#UCL pic.twitter.com/lRVXiU6uNQ
1997- 98 സീസണിന് ശേഷം എല്ലാ ചാമ്പ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിട്ടില്ല. മറ്റൊരു റെക്കോഡിന് കൂടെ അരികിലാണ് റയൽ. 2011-12, 2014- 15 സീസണുകളിൽ ഗ്രൂപ്പുകളിലെ 6 മത്സരങ്ങളിലും വിജയം നേടിയാണ് നോക്കൗട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ അത്ര കടുപ്പമല്ലാത്ത ഗ്രൂപ്പിൽ നിന്നും എല്ലാ മത്സരങ്ങളും വിജയിച്ച് മൂന്ന് തവണ ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമാകാനുള്ള അവസരമാണ് റയലിനെ കാത്തിരിക്കുന്നത്.
-
🇺🇦 Ми з України, ми перемагаємо!
— ⚒FC SHAKHTAR DONETSK (@FCShakhtar) September 6, 2022 " class="align-text-top noRightClick twitterSection" data="
Пишаємося командою! 🧡
#ЛейпцигШахтар #Shakhtar #UCL pic.twitter.com/kNUkq5ZAPx
">🇺🇦 Ми з України, ми перемагаємо!
— ⚒FC SHAKHTAR DONETSK (@FCShakhtar) September 6, 2022
Пишаємося командою! 🧡
#ЛейпцигШахтар #Shakhtar #UCL pic.twitter.com/kNUkq5ZAPx🇺🇦 Ми з України, ми перемагаємо!
— ⚒FC SHAKHTAR DONETSK (@FCShakhtar) September 6, 2022
Пишаємося командою! 🧡
#ЛейпцигШахтар #Shakhtar #UCL pic.twitter.com/kNUkq5ZAPx
ഷാക്‌തർ ഡൊണടെസ്‌ക്: റയലിനൊപ്പം തുടർച്ചയായി മൂന്നാം തവണയാണ് ഷാക്‌തർ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അവസാന സീസണിലെ രണ്ട് മത്സരത്തിലും റയലിന് മുന്നിൽ കീഴടങ്ങിയിരുന്നു. എന്നാൽ 2019-20 സീസണിൽ റയലിനെതിരെ ഒരു മത്സരത്തിൽ ജയം നേടാനായിരുന്നു. അവസാന സീസണിൽ റയൽ മാഡ്രിഡ്, ഇന്‍റർ മിലാൻ, മോൾഡോവൻ ക്ലബായ ഷെരിഫ് ടിരാസ്‌പോൾ എന്നിവരടങ്ങിയ ഗ്രൂപ്പിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്.
2010-11സീസണിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. ബാഴ്‌സലോണക്കെതിരായ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി 6-1 ന്‍റെ തോൽവിയോടെയാണ് പുറത്തായത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റ പശ്ചാത്തലത്തിൽ പോളണ്ടിലെ വാർസോയിലെ വോജ്‌സ്ക പോൾസ്‌കിഗോ സ്റ്റേഡിയമാണ് ഷാക്‌തറിന്‍റെ ഹോം മത്സരങ്ങൾക്ക് വേദിയാകുക.
ആർ ബി ലെയ്‌പ്‌സിഗ്: 2009 ൽ നിലവിൽ വന്ന ജർമ്മൻ ക്ലബാണ് ലെയ്‌പ്‌സിഗ്. സ്ഥാപിതമായി 13 വർഷത്തിന് ശേഷം ജർമ്മൻ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നാണ് റെഡ്ബുൾ ഗ്രൂപ്പിന്‍റെ ഉടമസ്ഥതിയിലുള്ള ടീം. ജർമ്മൻ ലീഗിന്‍റെ രണ്ടാം ഡിവിഷനിൽ കളിച്ചിരുന്ന ലെയ്‌പ്‌സിഗ് 2016–17 സീസണിൽ തന്നെ ബുണ്ടസ് ലീഗയിലേക്ക് പ്രൊമോഷൻ നേടി. ബുണ്ടസ് ലീഗയിലെത്തിയതിന് ശേഷം യൂറോപ്യൻ ഫുട്‌ബോളിലെ സ്ഥിരം സാന്നിധ്യമായ ലെയ്‌പ്‌സിഗിന്‍റെ തുടർച്ചയായ ആറാം ചാമ്പ്യൻസ് ലീഗാണിത്.
-
📸: 𝐑𝐁 𝐋𝐞𝐢𝐩𝐳𝐢𝐠, Champions League 2022/23
— RB Leipzig English (@RBLeipzig_EN) September 6, 2022 " class="align-text-top noRightClick twitterSection" data="
🔴⚪ #WeAreLeipzig #RBLDON pic.twitter.com/ioponQ1igi
">📸: 𝐑𝐁 𝐋𝐞𝐢𝐩𝐳𝐢𝐠, Champions League 2022/23
— RB Leipzig English (@RBLeipzig_EN) September 6, 2022
🔴⚪ #WeAreLeipzig #RBLDON pic.twitter.com/ioponQ1igi📸: 𝐑𝐁 𝐋𝐞𝐢𝐩𝐳𝐢𝐠, Champions League 2022/23
— RB Leipzig English (@RBLeipzig_EN) September 6, 2022
🔴⚪ #WeAreLeipzig #RBLDON pic.twitter.com/ioponQ1igi
2019–20 സീസണിൽ സെമിഫൈനലിലെത്തി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ടീമാണ്. ഇരുപാദങ്ങളിലായി നടന്ന സെമിയിൽ പിഎസ്‌ജിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോറ്റത്. ആ സീസണിൽ ഗ്രൂപ്പ് ജേതാക്കാളായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നത്.
ഇത്തവണ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാമതായി ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷയിലാണ് ജർമ്മൻ പരിശീലകനായ മാർകോ റോസിന് കീഴിൽ യുറോപ്യൻ പോരാട്ടത്തിനെത്തിയത്. എന്നാൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷാക്‌തറിനെ നേരിട്ട ലെയ്‌പ്‌സിഗ് ഒന്നിനെതിരെ നാല് ഗോളുകളുടെ തോൽവിയാണ് വഴങ്ങിയത്.
സെൽറ്റിക് എഫ്‌സി: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് സെൽറ്റിക് യുവേഫ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. സ്‌കോട്ടിഷ് ലീഗ് ജേതാക്കളായാണ് സെൽറ്റിക് ഇത്തവണ യൂറോപ്യൻ പോരാട്ടത്തിന് യോഗ്യത നേടിയത്. സെൽറ്റികിനൊപ്പം അവരുടെ ചിരവൈരികളായ റേഞ്ചേഴ്സും ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്. 2007 ന് ആദ്യമായാണ് ഇരുടീമുകളും ഒരുമിച്ച് കളിക്കുന്നത്.
-
Lots to learn from last night.
— Matt O'Riley (@mattoriley8) September 7, 2022 " class="align-text-top noRightClick twitterSection" data="
Atmosphere was unbelievable..
Thank you Celts💚 pic.twitter.com/gmbQ0tuwK5
">Lots to learn from last night.
— Matt O'Riley (@mattoriley8) September 7, 2022
Atmosphere was unbelievable..
Thank you Celts💚 pic.twitter.com/gmbQ0tuwK5Lots to learn from last night.
— Matt O'Riley (@mattoriley8) September 7, 2022
Atmosphere was unbelievable..
Thank you Celts💚 pic.twitter.com/gmbQ0tuwK5
സ്‌കോട്ടിഷ് ലീഗിന്‍റെ ഈ സീസണിൽ അപരാജിതരായാണ് സെൽറ്റിക് കുതിക്കുന്നത്. ലീഗിലെ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയങ്ങളുമായി ലീഗിൽ ഒന്നാമതാണ്. ഇതുവരെ 25 ഗോളുകൾ അടിച്ചുകൂട്ടിയ അവർ ആകെ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. 1966-67 സീസണിൽ യുറോപ്യൻ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്‍റർ മിലാനെയാണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം.