ETV Bharat / sports

ചാമ്പ്യൻസ് ലീഗിലും യൂറോപ്യൻ ടൂർണമെന്‍റുകളിലും റഷ്യക്ക് വിലക്കുമായി യുവേഫ - UEFA bans Russian football clubs

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

യുവേഫ  റഷ്യക്ക് വിലക്കേർപ്പെടുത്തി യുവേഫ  UEFA bans Russian football clubs from participating in 2022-23 season  UEFA bans Russian football clubs  ചാമ്പ്യൻസ് ലീഗിൽ റഷ്യക്ക് വിലക്കേർപ്പെടുത്തി യുവേഫ
ചാമ്പ്യൻസ് ലീഗിലും യൂറോപ്യൻ ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നതിൽ റഷ്യക്ക് വിലക്കേർപ്പെടുത്തി യുവേഫ
author img

By

Published : May 3, 2022, 10:44 AM IST

ലണ്ടൻ: 2022/23 സീസണ്‍ ചാമ്പ്യൻസ് ലീഗിലും മറ്റെല്ലാ യൂറോപ്യൻ ടൂർണമെന്‍റുകളിലും പങ്കെടുക്കുന്നതിൽ നിന്ന് എല്ലാ റഷ്യൻ ടീമുകളെയും ക്ലബ്ബുകളെയും വിലക്കി യുവേഫ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ഫെബ്രുവരിയിൽ റഷ്യൻ ക്ലബുകളെയും ദേശീയ ടീമുകളേയും താൽകാലികമായി യുവേഫ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

വരാനിരിക്കുന്ന മത്സരങ്ങളുമായി ബന്ധപ്പെട്ട് യുവേഫ എക്‌സിക്യുട്ടീവ് കമ്മിറ്റി ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട്. 2022/23 സീസണിൽ റഷ്യയുടെ അഫിലിയേറ്റഡ് ക്ലബുകളൊന്നും യുവേഫ ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കില്ല, യുവേഫ ഔദ്യോഗിക പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.

ALSO READ: PREMIER LEAGUE: മൂന്നടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്‍റ്‌ഫോർഡിനെതിരെ മിന്നും ജയം

നേരത്തെ യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈയിൽ നടക്കുന്ന വനിത യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും അടുത്ത വർഷം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും റഷ്യയെ യുവേഫ വിലക്കിയിരുന്നു. കൂടാതെ മെയ്‌ 28ന് നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയും റഷ്യയിൽ നിന്ന് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.