ETV Bharat / sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ഷൈലി സിങ്ങിന് വെള്ളിത്തിളക്കം - Shaili Singh

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരം കണ്ടെത്തിയ താരം ഒന്നാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്.

Shaili Singh  World Athletics U-20 Championships  ഷൈലി സിങ്  Shaili Singh  ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷ്
അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ഷൈലി സിങ്ങിന് വെള്ളിത്തിളക്കം
author img

By

Published : Aug 22, 2021, 9:35 PM IST

നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്ങാണ് വെള്ളി മെഡല്‍ നേടിയത്. 6.59 ദൂരം കണ്ടെത്തിയാണ് ഷൈലിയുടെ മെഡല്‍ നേട്ടം.

ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തിലാണ് വെള്ളിയിലേക്ക് കുതിച്ചത്. 6.60 മീറ്റര്‍ ദൂരം കണ്ടെത്തിയ സ്വീഡന്‍റെ യൂറോപ്യൻ ചാമ്പ്യന്‍ മജ അസ്‌കാജാണ് സ്വര്‍ണം നേടിയത്.

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരം കണ്ടെത്തിയ താരം ഒന്നാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയും (വെള്ളി), മിക്‌സഡ് റിലേ ടീമുമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.

also read: 'ഇത് വെറും തുടക്കം'; പ്രിയ മോഹനെ അഭിനന്ദിച്ച് ഹിമ ദാസ്

ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് റിലേയില്‍ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.