ഭുവനേശ്വര്‍ : അണ്ടര്‍ 17 വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ യുഎസ് എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് ഇന്ത്യൻ വനിതകളെ കീഴടക്കിയത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുഎസിനെതിരെ പൊരുതാന്‍ പോലുമാവാതെ പതറുന്ന ഇന്ത്യയെയാണ് കാണാൻ സാധിച്ചത്.
ഇരട്ടഗോള്‍ നേടിയ മെലിന ആഞ്ജലിക്ക റെബിംബാസാണ് യുഎസിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. ഷാര്‍ലറ്റ് റൂത്ത് കോലര്‍, ഒനെയ്‌ക പലോമ ഗമേറോ, ജിസെലി തോംപ്‌സണ്‍, എല്ല എംറി, ടെയ്‌ലര്‍ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ലക്ഷ്യം കണ്ടു.
-
Eight goals for the @USYNT to begin their campaign! 🇺🇸
— FIFA Women's World Cup (@FIFAWWC) October 11, 2022 " class="align-text-top noRightClick twitterSection" data="
Their biggest victory in their #U17WWC history! 💪 #KickOffTheDream pic.twitter.com/ZoId2ol6gK
">Eight goals for the @USYNT to begin their campaign! 🇺🇸
— FIFA Women's World Cup (@FIFAWWC) October 11, 2022
Their biggest victory in their #U17WWC history! 💪 #KickOffTheDream pic.twitter.com/ZoId2ol6gKEight goals for the @USYNT to begin their campaign! 🇺🇸
— FIFA Women's World Cup (@FIFAWWC) October 11, 2022
Their biggest victory in their #U17WWC history! 💪 #KickOffTheDream pic.twitter.com/ZoId2ol6gK
മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനാകാതെയാണ് ഇന്ത്യ തോൽവി വഴങ്ങിയത്. എന്നാൽ 14 ഷോട്ടുകളാണ് യുഎസ് ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചത്. മത്സരത്തില്‍ 79 ശതമാനം പന്ത് കൈവശംവച്ചതും യുഎസ് തന്നെയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എ യില്‍ യുഎസ് ഒന്നാമതെത്തി. നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീലും മൊറോക്കോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അടുത്ത മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയുടെ എതിരാളി.