ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യ മെഡല്‍ നേട്ടം തുടരുന്നു. ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതൂണിയക്ക് വെള്ളി. പുരുഷന്മാരുടെ എഫ് 56 വിഭാഗത്തില്‍ കരിയറിലെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് 24കാരനായ യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്.
മത്സരത്തില്‍ ആദ്യ ത്രോ തന്നെ ഫൗളില്‍ കലാശിച്ച യോഗേഷിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ശ്രമത്തില്‍ 42.84 മീറ്റര്‍ കണ്ടെത്താന്‍ താരത്തിനായെങ്കിലും മൂന്നും നാലും ശ്രമങ്ങള്‍ ഫൗളില്‍ കാലാശിച്ചു.
also read: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; പുതു ചരിത്രം കുറിച്ച് അവാനി ലേഖാര
തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ 43.55 മീറ്റര്‍ ദൂരം കണ്ടെത്തിയ താരം അറാമത്തെ (ഫൈനല്‍) ത്രോയിലാണ് വെള്ളി നേടിയത്. 44.57 ദൂരം കണ്ടെത്തിയ ബ്രസീലിന്‍റെ ക്ലോഡിനി ബാറ്റിസ്റ്റയാണ് സ്വര്‍ണം നേടിയത്.
-
#IND Yogesh Kathuniya has just bagged the #Silver medal in Men's Discus Throw F56 with a splendid 44.38m throw! #Paralympics #Tokyo2020 pic.twitter.com/L31eHp9JSl
— Doordarshan Sports (@ddsportschannel) August 30, 2021 " class="align-text-top noRightClick twitterSection" data="
">#IND Yogesh Kathuniya has just bagged the #Silver medal in Men's Discus Throw F56 with a splendid 44.38m throw! #Paralympics #Tokyo2020 pic.twitter.com/L31eHp9JSl
— Doordarshan Sports (@ddsportschannel) August 30, 2021#IND Yogesh Kathuniya has just bagged the #Silver medal in Men's Discus Throw F56 with a splendid 44.38m throw! #Paralympics #Tokyo2020 pic.twitter.com/L31eHp9JSl
— Doordarshan Sports (@ddsportschannel) August 30, 2021
ക്യൂബയുടെ ലിയോനാർഡോ ഡയസ് അൽഡാന (43.36 മീറ്റര്‍) വെങ്കലം നേടി.