ETV Bharat / sports

പാരാലിമ്പിക്‌സിന് നാളെ അരങ്ങുണരും; ആവേശപ്പോരിന് 54 അംഗ ഇന്ത്യന്‍ സംഘം - Thangavelu Mariyappan

മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും ഇന്ത്യന്‍ സംഘത്തിലുണ്ട്.

Tokyo Paralympics  പാരാലിമ്പിക്‌സ്  ടോക്കിയോ പാരാലിമ്പിക്‌സ്  മാരിയപ്പന്‍ തങ്കവേലു  Thangavelu Mariyappan  മാരിയപ്പന്‍ തങ്കവേലു
പാരാലിമ്പിക്‌സിന് നാളെ അരങ്ങുണരും; ആവേശപ്പോരിന് 54 അംഗ ഇന്ത്യന്‍ സംഘം
author img

By

Published : Aug 23, 2021, 4:39 PM IST

ടോക്കിയോ: പാരാലിമ്പിക്‌സിന് നാളെ ടോക്കിയോയില്‍ അരങ്ങുണരും. 160 രാജ്യങ്ങളില്‍ നിന്നായി 4400 അത്‌ലറ്റുകളാണ് ഇക്കുറി പാരാലിമ്പിക്‌സിന്‍റെ ആവേശപ്പോരിനെത്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍ നടക്കുക. തെയ്‌ക്കോണ്‍ഡോയും ബാഡ്മിന്‍റണും ഉള്‍പ്പെടെ 22 മത്സര ഇനങ്ങളാണ് ടോക്കിയോയില്‍ നടക്കുക.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് രണ്ടംഗ അഫ്ഗാനിസ്ഥാന്‍ ടീം പിന്‍മാറിയിട്ടുണ്ട്. അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങളും മത്സരിക്കും. അംഗപരിമിതരായ താരങ്ങള്‍ക്കും ഒളിമ്പിക്‌സിനൊപ്പം മത്സരവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 1960ലാണ് പാരാലിമ്പിക്‌സിന് തുടക്കം കുറിച്ചത്. റോമില്‍ നടന്ന ആദ്യ പതിപ്പില്‍ 23 രാജ്യങ്ങളില്‍ നിന്നായി 400 കായിക താരങ്ങള്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

അതേസമയം ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ഇക്കുറി ടോക്കിയോയിലെത്തിയിരിക്കുന്നത്. റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെ 54 താരങ്ങളടങ്ങിയ സംഘത്തെയാണ് ഇന്ത്യ ജപ്പാനിലേക്ക് അയച്ചത്.

also read:'ഷൈലിയുടെ നേട്ടം ഇന്ത്യയ്‌ക്ക് നല്ല വാര്‍ത്ത'; അഭിനന്ദനവുമായി അനുരാഗ് താക്കൂര്‍

മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബുവും സംഘത്തിലുണ്ട്. ഒമ്പത് കായിക ഇനങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിക്കുക. അതേസമയം ഇതേവരെ നാല് സ്വര്‍ണമുള്‍പ്പെടെ 12 മെഡലുകളാണ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം.

ഉല്‍ഘാടന ചടങ്ങിന് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍

കൊവിഡ് സാഹചര്യത്തില്‍ കാണികളെ ഉള്‍പ്പെടെ ഓഴിവാക്കിയാണ് ടോക്കിയോയില്‍ പാരാലിമ്പിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉല്‍ഘാടന ചടങ്ങില്‍ റിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാക വഹിക്കും.

ഡിസ്കസ് ത്രോ താരം വിനോദ് കുമാര്‍, ജാവലിൻ ത്രോ താരം തെക് ചന്ദ്, പവർലിഫ്റ്റർമാരായ ജയ്ദീപ് കുമാര്‍, സക്കീന ഖാതൂണ്‍ എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.