ടോക്കിയോ: എന്ത് സംഭവിച്ചാലും ടോക്കിയോ ഒളിംപിക്‌സ് ഇനി മാറ്റിവയ്ക്കില്ലെന്ന് പ്രസിഡന്‍റ് യോഷിരോ മോറി. ഒളിംപിക്‌സ് നടത്തണോ വേണ്ടയോ എന്നതില്‍ ഇനി ചര്‍ച്ചയുണ്ടാകില്ല. കൊവിഡ് വ്യാപനം എത്തരത്തില്‍ മാറിയാലും ഗെയിംസ് നടത്തിയിരിക്കും. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മറ്റ് ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. നിലവിലെ തീരുമാനപ്രകാരം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ് നടക്കാൻ പോകുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ പാരാലിംപിക്സും നടക്കും. ഒളിംപിക്സ് നടത്തിപ്പിനായുള്ള എല്ലാ നടപടിക്രമങ്ങളും മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്‍റ് തോമസ് ബാഷ് പറഞ്ഞു. ഒളിംപിക്സ് നടത്തുന്നതിനോട് എല്ലാ കായിക സംഘടനകളും അനുകൂലമായാണ് പ്രതികരിച്ചത്. ജപ്പാൻ സര്‍ക്കാരും ഒപ്പമുണ്ടെന്ന് തോമസ് ബാഷ് പറഞ്ഞു.
ഒളിംപിക്സ് ഇനി മാറ്റിവയ്‌ക്കില്ലെന്ന് അസോസിയേഷൻ - യോഷിരോ മോറി
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ് നടക്കാൻ പോകുന്നത്.