ന്യൂഡല്‍ഹി: ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ജാപ്പനീസ് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഎഎ). സംഘാടകരുടേത് ശരിയായ നടപടിയല്ലെന്നും വിവേചനമാണെന്നും ചൂണ്ടിക്കാട്ടി ഐഎഎ പ്രസിഡന്‍റ് നരീന്ദർ ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവര്‍ ഒളിമ്പിക് കമ്മറ്റിക്ക് കത്തെഴുതിയിട്ടുണ്ട്.
രാജ്യത്തെത്തിയത് മുതല്‍ ഇന്ത്യന്‍ അത്ലറ്റുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമായി ഇടപഴുകരുത്. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ ഇന്ത്യന്‍ കായിക താരങ്ങൾക്ക് ഗെയിംസ് വില്ലേജിൽ പ്രവേശനാനുമതിയൊള്ളു. തുടങ്ങിയ ഒളിമ്പിക് കമ്മറ്റിയുടെ നിയന്ത്രണങ്ങളാണ് ഐഎഎ ചൊടിപ്പിച്ചത്.
also read: യൂറോ കപ്പ്: ഫ്രാന്‍സിനെതിരെ ഹംഗറിക്ക് ജയത്തോളം പോന്ന സമനില
നിയന്ത്രണങ്ങള്‍ താരങ്ങളുടെ പരിശീലനം, ഭക്ഷണക്രമം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഐഎഎ ഒളിമ്പിക് കമ്മറ്റിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാൻ, മാൽദീവ്സ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ഒന്നിലുള്ള മറ്റ് രാജ്യങ്ങള്‍.