ടോക്കിയോ : ഒളിമ്പിക്‌സ് മെഡൽ പ്രതീക്ഷകളുമായി പിവി സിന്ധു നയിക്കുന്ന ഇന്ത്യൻ ബാഡ്‌മിന്‍റൺ ടീമും മേരി കോമിന്‍റെ നേതൃത്വത്തിലുള്ള ബോക്‌സിങ് ടീമും ഞായറാഴ്ച ടോക്കിയോയിൽ എത്തി. ഇറ്റലിയിൽ നിന്നാണ് ബോക്‌സിങ് ടീം ടോക്കിയോയിൽ എത്തിയത്.
നേരത്തെ അമ്പെയ്ത്ത്, ഹോക്കി, ജൂഡോ, നീന്തൽ, ഭാരദ്വഹനം, ജിംനാസ്റ്റിക്സ് എന്നീ വിഭാഗങ്ങളിലെ 54 അത്ലറ്റുകൾ ഉൾപ്പെടെ 88 അംഗ ഇന്ത്യൻ സംഘം ടോക്കിയോയിൽ എത്തിയിരുന്നു.
ALSO READ: ഒളിമ്പിക്‌സ് വില്ലേജില്‍ വീണ്ടും കൊവിഡ്; രണ്ട് അത്‌ലറ്റുകള്‍ക്ക് കൂടി രോഗബാധ
പുരുഷ ബോക്‌സിങ് വിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ പൻഗാൽ (52 കിലോഗ്രാം), മനീഷ് കൗശിക് (63 കിലോഗ്രാം), വികാസ് കൃഷൻ (69 കിലോഗ്രാം), ആശിഷ് കുമാർ (75 കിലോഗ്രാം), സതീഷ് കുമാർ (+ 91 കിലോഗ്രാം) എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.
വനിതാ ടീമിൽ മേരി കോം (51 കിലോഗ്രാം), സിമ്രാജിത് കൗർ (60 കിലോഗ്രാം), ലോവ്‌ലിന ബോർഗോഹെയ്ൻ (69 കിലോഗ്രാം), പൂജ റാണി (75 കിലോഗ്രാം) എന്നിവരും ഉൾപ്പെടുന്നു.
ALSO READ: ഒളിമ്പിക്‌സ് : പിവി സിന്ധുവിന്‍റെ ആദ്യ മത്സരം ഇസ്രയേലിന്‍റെ പോളികാർപോവയ്‌ക്കെതിരെ ; 25ന് കളത്തില്‍
മെഡൽ സാധ്യത ഏറെ കൽപ്പിക്കുന്ന ഇന്ത്യൻ ബോക്‌സിങ് സംഘം ഇറ്റലിയിലെ പരിശീലനം കഴിഞ്ഞാണ് ഒളിമ്പിക്‌സിനായി എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 8 ന് സമാപിക്കും.