ETV Bharat / sports

ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി ; സഞ്ജീവും തോമറും പുറത്ത്

ത്രീ പൊസിഷന്‍റെ ആദ്യ റൗണ്ടില്‍ മിന്നുന്ന തുടക്കം ലഭിച്ചതിന് പിന്നാലെയാണ് തോമര്‍ പിന്നോട്ടുപോയത്.

Tokyo Olympics  Olympics news  Aishwary Pratap Singh Tomar  Sanjeev Rajput  ടോക്കിയോ ഒളിമ്പിക്സ്  സഞ്ജീവ് രാജ്പുത്  ഐശ്വരി പ്രതാപ് സിങ് തോമര്‍  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ
ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; സഞ്ജീവും തോമറും പുറത്ത്
author img

By

Published : Aug 2, 2021, 12:20 PM IST

ടോക്കിയോ : ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സഞ്ജീവ് രാജ്‌പുത്, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവര്‍ ഫൈനലിന് യോഗ്യത നേടാതെ പുറത്തായി.

1167 പോയിന്‍റോടെ പ്രതാപ് സിങ് തോമര്‍ 22ാം സ്ഥാനത്തും 1157 പോയിന്‍റ് നേടിയ സഞ്ജീവ് രാജ്‌പുത് 32ാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്. യോഗ്യത റൗണ്ടില്‍ ആദ്യത്തെ എട്ട് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് മാത്രമേ ഫൈനലിന് അവസരം ലഭിക്കൂ.

also read: രണ്ട് ഒളിമ്പിക്‌ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത; അപൂർവ നേട്ടവുമായി പി.വി സിന്ധു

അതേസമയം ത്രീ പൊസിഷന്‍റെ ആദ്യ റൗണ്ടില്‍ മിന്നുന്ന തുടക്കം ലഭിച്ചതിന് പിന്നാലെയാണ് തോമര്‍ പിന്നോട്ടുപോയത്. മുട്ട് കുത്തിയുള്ള ആദ്യ ഇനത്തില്‍ നാല് സീരീസില്‍ രണ്ടു തവണ 100 എന്ന സ്കോര്‍ കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഈയിനത്തില്‍ 397 പോയിന്‍റോടെ (99, 100, 98, 100) രണ്ടാം സ്ഥാനത്തെത്താനും താരത്തിനായി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ഇനങ്ങളില്‍ മികവ് ആവര്‍ത്തിക്കാനാവാതെ വന്നതാണ് താരത്തിന് തിരിച്ചടിയായത്.

അതേസമയം സഞ്ജീവ് രാജ്‌പുത്തിന് തുടക്കം മുതല്‍ മികച്ച പ്രകടനം നടത്താനായില്ല. മത്സരത്തില്‍ ശരാശരി പ്രകടനം മാത്രമാണ് 40കാരനായ സഞ്ജീവിന് പുറത്തെടുക്കാനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.