ETV Bharat / sports

ഒളിമ്പിക്‌സ് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് സാമ്പത്തിക സുതാര്യത ഉറപ്പാക്കും - ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത

ടോക്കിയോ ഒളിമ്പിക്‌സ് സിഇഒ തോഷിരോ മുട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Tokyo Olympics news  Toshiro muto news  ടോക്കിയോ ഒളിമ്പിക്‌സ് വാർത്ത  തോഷിരോ മുട്ടോ വാർത്ത
ഒളിമ്പിക്‌സ്
author img

By

Published : Apr 23, 2020, 11:38 PM IST

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവെച്ചതിനെ തുടർന്നുണ്ടാകുന്ന അധികചെലവുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പാക്കും. ടോക്കിയോ ഒളിമ്പിക്‌സ്‌ സിഇഒ തോഷിരോ മുട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് കണക്കാക്കിയതിലും വലിയ തുക ചെലവാകാനാണ് സാധ്യതയെന്ന് മുട്ടോ പറഞ്ഞു.

എന്നാല്‍ കൃത്യമായ കണക്ക് പറയാറായിട്ടില്ല. ജപ്പാനിലെ ഒളിമ്പിക് സംഘാടക സമിതിയോ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയോ ഗെയിംസ് മാറ്റിവെച്ചത് കാരണം ഉണ്ടാകുന്ന അധിക ചെലവിനെ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നേരത്തെ രണ്ട് ബില്യണ്‍ മുതല്‍ ആറ് ബില്യണ്‍ യുഎസ് ഡോളർ വരെ അധിക ചെലവ് വരുമെന്നാണ് അനുമാനിച്ചത്. അതേസമയം ഈ അധികഭാരത്തിന്‍റെ വലിയൊരു ശതമാനം ജപ്പാനിലെ പൗരന്‍മാരുടെ ചുമലിലാകും പതിക്കുക.

ഗെയിംസ് സംഘടിപ്പക്കാനായി മുന്‍ തീരുമാനിച്ച പ്രകാരം ജപ്പാന്‍ 12.6 ബില്യണ്‍ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്. പക്ഷേ കഴിഞ്ഞ വർഷത്തെ ജപ്പാന്‍റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഇതിന്‍റെ ഇരട്ടി തുക ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ജപ്പാന്‍ അടക്കമുള്ള നിരവധി രാജ്യങ്ങൾ കൊവിഡിനെ തുടർന്ന് അടുത്ത വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.