ETV Bharat / sports

ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ റദ്ദാക്കി - കൊവിഡ് വാർത്ത

കൊവിഡ് ഭീതിയെ തുടർന്ന് ജൂലൈ പകുതി വരെയുള്ള എല്ലാ പ്രധാന പരിപാടികളും റദ്ദാക്കാനുള്ള ഫ്രഞ്ച് സർക്കാരിന്‍റെ തീരുമാനത്തെ തുടർന്നാണ് മത്സരം റദ്ദാക്കിയത്

french grand prix news  ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ വാർത്ത  കൊവിഡ് വാർത്ത  covid news
ഫോർമുല വണ്‍
author img

By

Published : Apr 27, 2020, 5:33 PM IST

പാരീസ്: കൊവിഡ് 19നെ തുടർന്ന് ഈ വർഷത്തെ ഫോർമുല വണ്‍ റേസായ ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ ഉപേക്ഷിച്ചു. സർക്യൂട്ട് പോൾ റികാർഡില്‍ ജൂണ്‍ അവസാനം നടക്കേണ്ടിയിരുന്ന റേസാണ് റദ്ദാക്കിയത്. ജൂലൈ പകുതി വരെയുള്ള എല്ലാ പ്രധാന പരിപാടികളും റദ്ദാക്കാനുള്ള ഫ്രഞ്ച് സർക്കാരിന്‍റെ തീരുമാനത്തെ തുടർന്നാണ് ഗ്രാന്‍ഡ് പ്രീയുടെ ഈ സീസണ്‍ വേണ്ടെന്ന് വെച്ചത്. യാത്രാ വിലക്കുകൾ നിലനില്‍ക്കുന്നതും മത്സരം ഉപേക്ഷിക്കാന്‍ കാരണമായി. ഫോർമുല വണ്ണിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് 19നെ തുടർന്ന് 2020ല്‍ ആഗോള തലത്തില്‍ ഉപേക്ഷിക്കുന്ന 10-ാമത്തെ മത്സരമാണ് ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.