ETV Bharat / sports

ഡച്ച് ഗ്രാന്‍ഡ് പ്രീ അടുത്ത വർഷത്തേക്ക് മാറ്റി - dutch grand prix news

1985-ന് ശേഷം ആദ്യമായി ആരംഭിച്ച ഡച്ച് ഗ്രാന്‍ഡ് പ്രീ കൊവിഡ് 19 കാരണം കാണികളെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് 2021-ലേക്ക് മാറ്റിവെച്ചത്

ഡച്ച് ഗ്രാന്‍ഡ് പ്രീ വാർത്ത  കൊവിഡ് 19 വാർത്ത  dutch grand prix news  covid 19 news
ഡച്ച് ഗ്രാന്‍ഡ് പ്രീ
author img

By

Published : May 28, 2020, 4:37 PM IST

ഹേഗ്: കൊവിഡ് 19 കാരണം ഡച്ച് ഫോർമുല വണ്‍ ഗ്രാന്‍ഡ് പ്രീ അടുത്ത വർഷത്തേക്ക് മാറ്റി. 1985ന് ശേഷം ആദ്യമായാണ് ഡച്ച് ഗ്രാന്‍ഡ് പ്രീ നടത്താനിരുന്നത്. എന്നാല്‍ കൊവിഡ് 19 ആ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചു. നിലവില്‍ കാണികളെ ഉൾക്കൊള്ളിച്ച് ഈ വർഷം റേസ് നടത്താനാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അതിനാലാണ് ഡച്ച് ഗ്രാന്‍ഡ് പ്രീ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. എന്നല്‍ അടുത്ത വർഷം എപ്പോൾ റേസ് നടത്താനാകുമെന്ന കാര്യത്തില്‍ ഇതേവരെ തീരുമാനം ആയിട്ടില്ല.

നേരത്തെ മെയ് മൂന്നിനായിരുന്നു ഡച്ച് ഫോർമുല വണ്‍ ഗ്രാന്‍ഡ് പ്രീ നടത്താനിരുന്നെങ്കിലും കൊവിഡ് 19 ഭീതി കാരണം പിന്നീട് മാറ്റിവെച്ചു. ഫോർമുല വണ്‍ മാനേജുമെന്‍റുമായി ചേർന്ന് 2021-ല്‍ ഗ്രാന്‍ഡ് പ്രീ നടത്തേണ്ട തീയതി സംഘാടകർ തീരുമാനിക്കും. അതേസമയം നിലവില്‍ ടിക്കറ്റ് എടുത്തവർക്കെല്ലാം അന്ന് റേസ് കാണാന്‍ അനുവാദം ഉണ്ടായിരിക്കും. എല്ലാ വർഷത്തെയും പോലെ 2020 അവസാനമാകും ഫിഫ അടുത്ത വർഷത്തേക്കുള്ള ഫോർമുല വണ്‍ ഗ്രാന്‍പ്രീ മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.