ETV Bharat / sports

തായ്‌ലൻഡ് ഓപ്പൺ : ആശിഷ് കുമാറടക്കം ഇന്ത്യയുടെ നാല് ബോക്‌സര്‍മാര്‍ ഫൈനലില്‍ - Govind Sahani

ടൂര്‍ണമെന്‍റിലെ വിവിധ വിഭാഗങ്ങളിലായി ആശിഷ് കുമാർ, മോണിക്ക, ഗോവിന്ദ് സഹാനി, വരീന്ദർ സിങ് എന്നിവരാണ് ഫൈനലിൽ കടന്നത്

Thailand Open  തായ്‌ലൻഡ് ഓപ്പൺ  തായ്‌ലൻഡ് ഓപ്പൺ ഇന്‍റർനാഷണൽ ബോക്‌സിങ് ടൂർണമെന്‍റ്  ആശിഷ് കുമാർ  മോണിക്ക  ഗോവിന്ദ് സഹാനി  വരീന്ദർ സിങ്  Indian boxer Ashish Kumar  Monika  Govind Sahani  Varinder Singh
തായ്‌ലൻഡ് ഓപ്പൺ: ആശിഷ് കുമാറടക്കം ഇന്ത്യയുടെ നാല് ബോക്‌സര്‍മാര്‍ ഫൈനലില്‍
author img

By

Published : Apr 6, 2022, 7:32 PM IST

ഫുക്കറ്റ് : തായ്‌ലൻഡ് ഓപ്പൺ ഇന്‍റർനാഷണൽ ബോക്‌സിങ് ടൂർണമെന്‍റിൽ മിന്നുന്ന ഫോം തുടര്‍ന്ന് ഇന്ത്യൻ ബോക്‌സർ ആശിഷ് കുമാർ. പുരുഷൻമാരുടെ 81 കിലോഗ്രാം സെമിയിൽ ഇന്തോനേഷ്യയുടെ മൈഖേൽ റോബർഡ് മസ്‌കിതയെ കീഴടക്കിയ താരം ഫൈനലില്‍ കടന്നു. മത്സരത്തില്‍ 5-0നാണ് ഇന്ത്യന്‍ താരം ജയം പിടിച്ചത്.

കഴിഞ്ഞ വര്‍ഷം പുരുഷന്മാരുടെ 75 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് ആശിഷ്. താരത്തിന് പുറമെ മോണിക്ക, ഗോവിന്ദ് സഹാനി, വരീന്ദർ സിങ് എന്നിവരാണ് ഫൈനലിൽ കടന്നത്.

വനിതകളുടെ 48 കിലോഗ്രാം സെമിയില്‍ വിയറ്റ്നാമിന്‍റെ ട്രാൻ തി ഡിയെം കിയുവിനെ കീഴടക്കിയാണ് 26കാരിയായ മോണിക്കയുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവായ ജോസി ഗാബുകോയെ അട്ടിമറിച്ചാണ് താരം സെമിക്കെത്തിയത്.

പുരുഷന്മാരുടെ 48 കിലോഗ്രാം സെമിയില്‍ വിയറ്റ്നാമിന്‍റെ എൻഗുയെൻ ലിൻ ഫംഗിനെതിരെയാണ് ഗോവിന്ദ് ജയിച്ച് കയറിയത്. മത്സരത്തില്‍ കനത്ത വെല്ലുവിളിയാണ് വിയറ്റ്നാം താരം ഉയര്‍ത്തിയത്. എന്നാല്‍ 4-1 എന്ന സ്‌കോറിന് ഗോവിന്ദ് മത്സരം പിടിച്ചു.

also read: ട്രെൻഡിനൊപ്പം ടോട്ടനം ; 'ചാമ്പിക്കോ'യുമായി സൺ ഹ്യും മിൻ

അതേസമയം പുരുഷന്മാരുടെ 60 കിലോഗ്രാം സെമിയിൽ വരീന്ദർ സിങ്ങിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു. സെമിയില്‍ എതിരാളിയായിരുന്ന പലസ്തീന്‍റെ അബ്ദുൾ റഹ്മാൻ അബുനാബിനെതിരെയാണ് താരത്തിന് വാക്കോവര്‍ ലഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.