റോം: ഇറ്റാലിയന്‍ സീരി എയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് റോമയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ടാമി അബ്രഹാം. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോഡാണ് ടാമി അബ്രഹാം സ്വന്തം പേരിലാക്കിയത്. ടോറിനോക്കെതിരായ മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയാണ് ടാമി തന്‍റെ റെക്കോഡ് നേട്ടം ആഘോഷിച്ചത്.
ഇതോടെ 60 വര്‍ഷം മുന്നെ ജെറി ഹിച്ചൻസ് സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. 1962ല്‍ ഇന്‍റര്‍മിലാനായി 16 ഗോളുകളുകളായിരുന്നു ജെറി ഹിച്ചൻസിന്‍റെ റെക്കോഡ്.
also read: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ഈ സീസണിലെ മികച്ച താരമായി കെവിൻ ഡി ബ്രുയിൻ
കഴിഞ്ഞ വര്‍ഷം ചെല്‍സിയില്‍ നിന്നാണ് 24കാരനായ ടാമി റോമയിലെത്തിയത്. മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ടോറിനോയെ തോല്‍പ്പിക്കാനും റോമയ്‌ക്ക് കഴിഞ്ഞു.