ETV Bharat / sports

ഇനി ടോഡ് ബോഹ്‌ലിയുടെ ബ്ലൂസ്‌ ; ചെൽസിയുടെ കൈമാറ്റം പൂർണം - ടോഡ് ബോഹ്‌ലി

ചെൽസിയെ സ്വന്തമാക്കി ടോഡ് ബോഹ്‍ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ; ഏറ്റെടുക്കൽ പൂർത്തിയായി

chelsea football  ചെല്‍സി ഫുട്‌ബോൾ ക്ലബ്  Chelsea takeover by consortium led by Todd Boehly  Todd Boehly  roman Abramovich  ചെൽസിയുടെ കൈമാറ്റം പൂർത്തിയായി  ടോഡ് ബോഹ്‌ലി  ഇനി ടോഡ് ബോഹ്‌ലിയുടെ ചെൽസി
ഇനി ടോഡ് ബോഹ്‌ലിയുടെ ബ്ലൂസ്‌; ചെൽസിയുടെ കൈമാറ്റം പൂർത്തിയായി
author img

By

Published : May 31, 2022, 11:55 AM IST

ലണ്ടൻ : ഏറെ നാളത്തെ അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുംശേഷം ചെല്‍സി ക്ലബ്ബിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. അമേരിക്കന്‍ ബിസിനസുകാരനായ ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ചെല്‍സിയെ സ്വന്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ്‌ ഗവൺമെന്‍റ്, പ്രീമിയർ ലീഗ്, മറ്റ് അധികാരികൾ എന്നിവരിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതോടെയാണ് കൈമാറ്റം പൂർണമായത്.

റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തിയതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരിട്ട അബ്രമോവിച്ചിന്‍റെ ഉടമസ്ഥതയിലുള്ള ചെല്‍സി ക്ലബ്ബിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്ഥികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അബ്രമോവിച്ച് ക്ലബ്ബിനെ വിൽപനയ്ക്കുവച്ചത്.

ആദ്യം ക്ലബ്ബിന്‍റെ പ്രവര്‍ത്തനം ചെല്‍സി ക്ലബ്ബിന് കീഴിലുള്ള ചാരിറ്റി സംഘടനയ്ക്ക് കീഴിലാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ക്ലബ് വില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ക്ലബ് വില്‍പനയ്ക്കുവച്ചതോടെ നിരവധി കോടീശ്വരന്‍മാരാണ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

ഒടുവില്‍ ചെല്‍സി മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിച്ച ടോഡ് ബോഹ്‌ലിക്കും സംഘത്തിനുമാണ് ചെല്‍സി ക്ലബ് കൈമാറിയിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് ക്ലബ്ബിന്‍റെ ഔദ്യോഗിക കൈമാറ്റം പൂര്‍ത്തിയായത്. "ടോഡ് ബോഹ്‌ലിയുടെയും ക്ലിയര്‍ലേക്ക് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള നിക്ഷേപ ഗ്രൂപ്പിന് ചെല്‍സി ഫുട്ബോൾ ക്ലബ്ബിന്‍റെയും അനുബന്ധ കമ്പനികളുടെയും വിൽപന റോമൻ അബ്രമോവിച്ച് പൂർത്തിയാക്കി" - ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.

കരാർ നിബന്ധനകൾ പ്രകാരം, ബോഹ്‌ലിയും ക്ലിയർലെക്കും ക്ലബ്ബിന്‍റെ സംയുക്ത നിയന്ത്രണവും തുല്യ ഭരണവും പങ്കിടും. സ്റ്റാംഫോർഡ് ബ്രിഡ്‌ജിന്‍റെ പുനർവികസനം, അക്കാദമി, വിമൻസ് ടീം, കിംഗ്സ്മെഡോ സ്റ്റേഡിയം എന്നിവയിൽ കൂടുതൽ നിക്ഷേപം ഉൾപ്പടെ ചെൽസിയുടെ മത്സരശേഷി വർധിപ്പിക്കുകയും ചെയ്യുന്ന പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ ബോഹ്‌ലിയും ക്ലിയർലെക്കും പ്രതിജ്ഞാബദ്ധരാണ് - ചെൽസി ഫൗണ്ടേഷൻ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ക്ലബ് വാങ്ങുന്നതിനായി 250ലധികം ആളുകള്‍ സമീപിച്ചതായും ഇതില്‍ 100 പേരുമായി ചര്‍ച്ച നടത്തിയെന്നും 32 പേരുമായി അന്തിമ ചര്‍ച്ച നടത്തിയിരുന്നതായും ക്ലബ് വ്യക്തമാക്കി. 4.25 ബില്യന്‍ പൗണ്ടിന് ചെല്‍സിയെ സ്വന്തമാക്കിയതോടെ 19 വര്‍ഷത്തെ റോമന്‍ അബ്രമോവിച്ച് യുഗത്തിനാണ് അന്ത്യം കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.