ETV Bharat / sports

'എന്താ ഫ്രഞ്ചുകാരെ, ഇതേക്കുറിച്ച് മിണ്ടാത്തത്'; മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി റഫറി തന്നെ രം​ഗത്ത്

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസി നേടിയ ഗോളിലെ വിവാദങ്ങളില്‍ പ്രതികരിച്ച് മത്സരം നിയന്ത്രിച്ച റഫറി സിമോൺ മാർസിനിയാക്‌.

Szymon Marciniak  Szymon Marciniak on Messi s extra time goal  Lionel Messi  fifa world cup  qatar world cup  fifa world cup 2022  Szymon Marciniak referee World Cup 2022 final  kylian mbappe  argentina vs france  സിമോൺ മാർസിനിയാക്‌  മെസിയുടെ ഗോള്‍ വിവാദത്തില്‍ സിമോൺ മാർസിനിയാക്‌  മെസിയുടെ ഗോളിലെ വിവാദം തള്ളി റഫറി  ലയണല്‍ മെസി  ഖത്തര്‍ ലോകകപ്പ് ഫൈനല്‍  കിലിയന്‍ എംബാപ്പെ
റഫറി സിമോൺ മാർസിനിയാക്‌.
author img

By

Published : Dec 24, 2022, 12:14 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫ്രാന്‍സിനെ അര്‍ജന്‍റീന കീഴടക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ ലയണല്‍ മെസിയുടെ പ്രകടനം അര്‍ജന്‍റീനയ്‌ക്ക് നിര്‍ണായകമായിരുന്നു.

ആദ്യ പകുതിയിൽ ഏയ്ഞ്ചൽ ഡി മരിയയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലാണ് മെസി ഒന്നാം ഗോള്‍ നേടിയത്. പിന്നീട് അധിക സമയത്താണ് മെസി വീണ്ടും വലകുലുക്കിയത്. ഫ്രാൻസ് ​ഗോൾ കീപ്പർ ഹ്യൂ​ഗോ ലോറിസിന്‍റെ ഒരു രക്ഷപ്പെടുത്തലിൽ നിന്നും ലഭിച്ച പന്ത് മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഈ ഗോളിനെച്ചൊല്ലി വലിയ വിവാദമുയര്‍ന്നിരുന്നു. ഈ ഗോള്‍ അനുവദിക്കാന്‍ പാടില്ലെന്നാണ് ചിലര്‍ വാദിച്ചത്. മെസി ഈ ഗോൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അർജന്‍റീനയുടെ രണ്ട് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ മൈതാനത്തേക്ക് പ്രവേശിച്ചുവെന്നാണ് ഇതിന് കാരണമായി ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്രഞ്ച് മാധ്യമങ്ങള്‍ ഇക്കാര്യം ഏറ്റുപിടിക്കുകയും ചെയ്‌തതോടെ വിവാദം ആളിപ്പടരുകയും ചെയ്‌തു. ഇതോടെ ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന തരത്തിലുള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മത്സരം നിയന്ത്രിച്ച പോളിഷ്‌ റഫറി സിമോൺ മാർസിനിയാക്‌.

ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നതോടെയാണ് മാർസിനിയാകിന്‍റെ പ്രതികരണം. എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുള്ള ഒരു ചിത്രം അദ്ദേഹം തന്‍റെ മൊബൈലില്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് എന്തുകൊണ്ടാണ് ഫ്രഞ്ചുകാർ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കാത്തതെന്നും മാർസിനിയാക് ചോദിച്ചു.

  • Szymon Marciniak, the referee for the World Cup Final, has responded to @lequipe’s criticism that Lionel Messi’s second goal shouldn’t have counted:

    "The French didn't mention this photo, where you can see how there are seven Frenchmen on the pitch when Mbappé scores a goal.” pic.twitter.com/MW6y73iiLN

    — Zach Lowy (@ZachLowy) December 23, 2022 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തിന്‍റെ എക്‌സ്‌ട്രാ ടൈമില്‍ എംബാപ്പെ പെനാൽറ്റി ​ഗോൾ നേടുമ്പോഴാണ് ഏഴ്‌ ഫ്രഞ്ച് താരങ്ങള്‍ അധികമായി മൈതാനത്തുണ്ടായിരുന്നത്.

Also read: ഖത്തറിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ബ്രസീലിലേക്ക്; താരമായി റിച്ചാലിസണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.