ETV Bharat / sports

Swiss Open | പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും സെമിയില്‍ - പിവി സിന്ധു

ഇരു താരങ്ങളും എതിരാളികളെ കീഴടക്കിയത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്

Swiss Open  PV Sindhu  HS Prannoy  Swiss Open PV Sindhu enters in semifinals  Swiss Open HS Prannoy enters in semifinals  സ്വിസ് ഓപ്പൺ: പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും സെമിയില്‍  സ്വിസ് ഓപ്പൺ  പിവി സിന്ധു  എച്ച്‌എസ് പ്രണോയ്
സ്വിസ് ഓപ്പൺ: പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും സെമിയില്‍
author img

By

Published : Mar 26, 2022, 7:33 AM IST

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ വനിത - പുരുഷ വിഭാഗം സിംഗിൾസ് ഇനങ്ങളിൽ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും സെമിഫൈനലിൽ. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരു താരങ്ങളും എതിരാളികളെ കീഴടക്കിയത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടൂർണമെന്‍റിലെ രണ്ടാം സീഡായ സിന്ധു, അഞ്ചാം സീഡായ കാനഡയുടെ മിഷേൽ ലിയെയാണ് പരാജയപ്പെടുത്തിയത്. 36 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-10 21-19 എന്ന സ്‌കോറിനാണ് താരത്തിന്‍റെ ജയം. സെമിയില്‍ തായ്‌ലന്‍ഡിന്‍റെ കെയ്‌റ്റ്‌തോങ്ങാണ് സിന്ധുവിന്‍റെ എതിരാളി.

സ്വന്തം നാട്ടുകാരനും കോമൺവെൽത്ത് ഗെയിംസില്‍ സ്വർണ മെഡൽ ജേതാവുമായ പി.കശ്യപിനെയാണ് മലയാളി താരമായ പ്രണോയ് ക്വാർട്ടർ ഫൈനലില്‍ കീഴടക്കിയത്. 43 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ 21-16 21-16 എന്ന സ്‌കോറിനാണ് പ്രണോയിയുടെ വിജയം.

also read: സഞ്ജുവിനെ ട്രോളി ട്വിറ്ററിൽ പോസ്റ്റ്; രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിന്‍റെ കുറ്റി തെറിച്ചു

അതേസമയം വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. മലേഷ്യയുടെ ലോക 23ാം നമ്പര്‍ താരം കിസോന സെല്‍വദുരെയോടാണ് സൈനയുടെ തോല്‍വി. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മലേഷ്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-17, 13-21,13-21.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.