ബെൽഗ്രേഡ് (സെര്‍ബിയ) : പോള്‍വോള്‍ട്ടില്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ച് സ്വീഡന്‍റെ ഒളിമ്പിക് ചാമ്പ്യൻ മോണ്ടോ ഡുപ്ലാന്‍റിസ്. ലോക അത്‌ലറ്റിക്‌സ് ഇൻഡോർ ചാമ്പ്യൻഷിപ്പിലാണ് മോണ്ടോ സ്വന്തം റെക്കോഡ് തിരുത്തിയെഴുതിയത്.
മീറ്റില്‍ 6.20 മീറ്റർ ഉയരമാണ് ഡുപ്ലാന്‍റിസ് ക്ലിയര്‍ ചെയ്‌തത്. നേരത്തെ 2020 ഫെബ്രുവരിയിൽ ഗ്ലാസ്‌കോയിൽ 6.19 മീറ്റർ ക്ലിയർ ചെയ്താണ് താരം ലോക റെക്കോഡ് സ്ഥാപിച്ചത്. ബെൽഗ്രേഡില്‍ തന്‍റെ മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് ഡുപ്ലാന്‍റിസ് റെക്കോഡിലേക്ക് ഉയര്‍ന്നത്.
also read: ഇന്ത്യൻ വെൽസ് ഓപ്പണ്‍ : ഇഗാ സ്വിറ്റെകിന് കിരീടം ; സക്കാരി വീണു
5.95 മീറ്റര്‍ താണ്ടിയ റിയോ ഒളിമ്പിക്‌സ് ചാമ്പ്യൻ തിയാഗോ ബ്രാസ് (ബ്രസീലില്‍) വെള്ളിയും, 5.90 ക്ലിയര്‍ ചെയ്‌ത് ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് വോൾട്ടർ ക്രിസ് നിൽസെന്‍ (യുഎസ്) വെങ്കലവും നേടി.