ന്യൂഡൽഹി : എ.എഫ്.സി ചാംപ്യന്‍ഷിപ്പിന് മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പുറത്ത്. ഈ മാസം 23, 26 തിയ്യതികളില്‍ മനാമയില്‍ ബഹ്റൈന്‍, ബെലാറുസ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് 38 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ബഹ്‌റൈനും ബെലാറുസിനുമെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു, എനിക്ക് മത്സരങ്ങൾ നഷ്‌ടമാകുന്നത് ലജ്ജാകരമാണ്. അതേസമയം മെയിൽ നടക്കുന്ന ക്യാംപിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുമെന്നും ഛേത്രി പറഞ്ഞു.
-
Setback for #BlueTigers 🐯 as @chetrisunil11 ruled out of Friendlies in Bahrain 🇧🇭
— Indian Football Team (@IndianFootball) March 7, 2022 " class="align-text-top noRightClick twitterSection" data="
Read 👉🏼 https://t.co/Qx3uITb6gO#BackTheBlue 💙 #IndianFootball ⚽️ pic.twitter.com/FQyNmpROwv
">Setback for #BlueTigers 🐯 as @chetrisunil11 ruled out of Friendlies in Bahrain 🇧🇭
— Indian Football Team (@IndianFootball) March 7, 2022
Read 👉🏼 https://t.co/Qx3uITb6gO#BackTheBlue 💙 #IndianFootball ⚽️ pic.twitter.com/FQyNmpROwvSetback for #BlueTigers 🐯 as @chetrisunil11 ruled out of Friendlies in Bahrain 🇧🇭
— Indian Football Team (@IndianFootball) March 7, 2022
Read 👉🏼 https://t.co/Qx3uITb6gO#BackTheBlue 💙 #IndianFootball ⚽️ pic.twitter.com/FQyNmpROwv
എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഏതാനും ദിവസം മുന്‍പായിരുന്നു പരിശീലകന്‍ സ്റ്റിമാച്ച് സാധ്യതാടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ മലയാളി താരങ്ങളായ വി.പി സുഹൈര്‍, സഹല്‍ അബ്‌ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഇടം നേടിയിരുന്നു. മാര്‍ച്ച് പത്ത് മുതല്‍ പൂനെയിലാണ് ക്യാംപ് തുടങ്ങുന്നത്.
ALSO READ:INDW VS PAKW | തകർപ്പൻ കീപ്പിംഗിലൂടെ ഹൃദയം കീഴടക്കി ധോണി ആരാധിക റിച്ച ഘോഷ്
ബെംഗളുരു എഫ്‌സിയിൽ ഛേത്രിയുടെ സഹതാരമായ മലയാളി ആഷിഖ് കുരൂണിയനും മത്സരങ്ങളിൽ നിന്ന് പിന്മാറി. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനായാണ് ആഷിഖ് ക്യാംപിൽ നിന്ന് വിട്ടുനിൽക്കുന്നത്.