ETV Bharat / sports

സയ്യിദ് മോദി ഇന്‍റർനാഷണൽ: ലക്ഷ്യ സെന്നും ശ്രീകാന്തും പിന്മാറി; സിന്ധു ഇറങ്ങും

author img

By

Published : Jan 18, 2022, 10:48 AM IST

തുടര്‍ച്ചയായ മത്സരങ്ങള്‍ തളര്‍ത്തിയതായി 20കാരനായ സെന്‍ പറഞ്ഞു.

Kidambi Srikanth pulls out of Syed Modi International Badminton Championship  Lakshya Sen  PV Sindhu  Indian badminton  Syed Modi international  സയ്യിദ് മോദി ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്  കിഡംബി ശ്രീകാന്ത്  ലക്ഷ്യ സെന്‍  പിവി സിന്ധു
സയ്യിദ് മോദി ഇന്‍റർനാഷണൽ: ലക്ഷ്യ സെന്നും ശ്രീകാന്തും പിന്മാറി; സിന്ധു ഇറങ്ങും

ന്യൂഡല്‍ഹി: സയ്യിദ് മോദി ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ മുൻനിര പുരുഷ സിംഗിൾസ് താരങ്ങളായ കിഡംബി ശ്രീകാന്തും, ഇന്ത്യന്‍ ഓപ്പൺ 2022 വിജയിയുമായ ലക്ഷ്യ സെന്നും പിൻമാറി.

ഇന്ത്യന്‍ ഓപ്പണിനിടെ ശ്രീകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ തളര്‍ത്തിയതായി 20കാരനായ സെന്‍ പറഞ്ഞു. ഈ സമയം പരിപൂര്‍ണ വിശ്രമത്തിനായി ചെലവാക്കാന്‍ ആഗ്രഹിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു സൂപ്പർ 300 സീരീസിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റിനിറങ്ങും. പുരുഷ സിംഗില്‍ സില്‍ എച്ച്‌എസ് പ്രണോയ്, ഷമീര്‍ വര്‍മ എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

പുരുഷ ഡബിള്‍സില്‍ നിന്നും സാത്വിക്‌ സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പിന്മാറിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.