മൊണോക്കോ: മൊണോക്കോ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിലെ അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം എം ശ്രീശങ്കറിന് ആറാം സ്ഥാനം. കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ ഇന്ത്യക്കായി വെള്ളി നേടിയ ശ്രീശങ്കറിന് 7.94 മീറ്റർ മാത്രമാണ് ഡയമണ്ട് ലീഗിൽ ചാടാൻ സാധിച്ചത്.
-
A commendable effort👏
— Olympic Khel (@OlympicKhel) August 10, 2022 " class="align-text-top noRightClick twitterSection" data="
Murali Sreeshankar finishes 6️⃣th with best jump of 7.94m on his #MonacoDL debut. #Athletics | #DiamondLeague pic.twitter.com/VXEl49DnI0
">A commendable effort👏
— Olympic Khel (@OlympicKhel) August 10, 2022
Murali Sreeshankar finishes 6️⃣th with best jump of 7.94m on his #MonacoDL debut. #Athletics | #DiamondLeague pic.twitter.com/VXEl49DnI0A commendable effort👏
— Olympic Khel (@OlympicKhel) August 10, 2022
Murali Sreeshankar finishes 6️⃣th with best jump of 7.94m on his #MonacoDL debut. #Athletics | #DiamondLeague pic.twitter.com/VXEl49DnI0
8.35 മീറ്റര്‍ ചാടിയ ക്യൂബയുടെ മൈക്കേല്‍ മാസ്സോക്കാണ് ഈയിനത്തിൽ സ്വര്‍ണം. ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ ഗ്രീസിന്‍റെ മില്‍റ്റിയാഡിസ് ടെൻറോഗ്ലു (8.31 മീറ്റര്‍) വെള്ളിയും അമേരിക്കയുടെ മാര്‍ക്വിസ് ഡെന്‍ഡി (8.31 മീറ്റര്‍) വെങ്കലവും നേടി.
തന്‍റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ 7.94 മീറ്റർ ദൂരം കണ്ടെത്തിയത്. കഴിഞ്ഞ മാസം യുഎസിലെ യൂജിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 7.96 മീറ്റർ ചാടി ഏഴാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. കോമണ്‍വെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയിരുന്നത്.
ലോങ്ജംപിൽ ദേശീയ റെക്കോഡിനുടമ കൂടിയാണ് ഈ മലയാളി താരം. 8.39 മീറ്ററാണ് ശ്രീശങ്കറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരം. ഈ ദൂരം ചാടാൻ സാധിച്ചിരുന്നെങ്കിൽ ശ്രീശങ്കറിന് ഡയമണ്ട് ലീഗിൽ സ്വർണം നേടാൻ സാധിക്കുമായിരുന്നു.