റിയാദ്: സ്‌പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണയ്‌ക്ക്. തുല്യശക്തികള്‍ കളത്തിലിറങ്ങിയ കലാശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ബാഴ്‌സ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. 'എല്‍ ക്ലാസിക്കോ' ഫൈനലില്‍ 3-1 നായിരുന്നു കാറ്റാലന്‍ പടയുടെ ജയം.
ഫൈനലില്‍ ഗാവി, ലെവന്‍ഡോസ്‌കി, പെഡ്രി എന്നിവര്‍ ബാഴ്‌സയ്‌ക്കായി ഗോള്‍ നേടി. മറുവശത്ത് കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്‍റെ ആശ്വാസഗോള്‍. പരിശീലകന്‍ സാവി ഹെര്‍ണ്ടസ് ബാഴ്‌സലോണയുടെ ചുമതലയേറ്റെടുത്ത് 14 മാസം പിന്നിടുമ്പോഴാണ് ടീമിന്‍റെ കിരീട നേട്ടം.
-
For the first time in 2️⃣3️⃣ years, Barcelona win a trophy without Leo Messi 🏆😯 pic.twitter.com/IJclOLaREX
— 433 (@433) January 16, 2023 " class="align-text-top noRightClick twitterSection" data="
">For the first time in 2️⃣3️⃣ years, Barcelona win a trophy without Leo Messi 🏆😯 pic.twitter.com/IJclOLaREX
— 433 (@433) January 16, 2023For the first time in 2️⃣3️⃣ years, Barcelona win a trophy without Leo Messi 🏆😯 pic.twitter.com/IJclOLaREX
— 433 (@433) January 16, 2023
ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് മേല്‍ ബാഴ്‌സലോണ മത്സരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ പൂര്‍ണ ആധിപത്യം തന്നെ പുലര്‍ത്തിയിരുന്നു. പലപ്പോഴും അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലും റയല്‍ പരാജയപ്പെട്ടു. ഗോൾകീപ്പർ തിബോ കോർട്ടോയിസിന്‍റെ പ്രകടനം മാറ്റിനിർത്തിയാൽ, മാഡ്രിഡിന് അനുകൂലമായിരുന്നില്ല സൂപ്പര്‍ കപ്പ് ഫൈനല്‍.
മറുവശത്ത് ബാഴ്‌സയ്‌ക്ക് തുണയായതാകട്ടെ ഗാവിയുടെ പ്രകടനമായിരുന്നു. കളം നിറഞ്ഞ് കളിച്ച 18കാരന്‍ മധ്യനിര താരം അക്ഷരാര്‍ഥത്തില്‍ ഒറ്റയ്‌ക്ക് ടീമിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ ബാഴ്‌സയ്‌ക്കായി ഒരു ഗോള്‍ നേടിയ താരം രണ്ട് ഗോള്‍ ബാഴ്‌സയുടെ അക്കൗണ്ടിലേക്ക് എത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തിരുന്നു.
-
Gavi: Man of the Match pic.twitter.com/pT19YtNqQz
— FC Barcelona (@FCBarcelona) January 15, 2023 " class="align-text-top noRightClick twitterSection" data="
">Gavi: Man of the Match pic.twitter.com/pT19YtNqQz
— FC Barcelona (@FCBarcelona) January 15, 2023Gavi: Man of the Match pic.twitter.com/pT19YtNqQz
— FC Barcelona (@FCBarcelona) January 15, 2023
രണ്ടടി മുന്നില്‍ ബാഴ്‌സ: ചടുലമായ നീക്കങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 33-ാം മിനിട്ടില്‍ ഗാവിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി നല്‍കിയ പാസ് താരം കൃത്യമായി എതിര്‍ വലയില്‍ എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന് ശേഷവും മുന്നേറ്റം തുടര്‍ന്ന ബാഴ്‌സലോണ 45-ാം മിനിട്ടില്‍ ലീഡുയര്‍ത്തി.
ഡിയോങ്ങും, ഗാവിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. മാഡ്രിഡ് പ്രതിരോധത്തെ കീറിമുറിച്ച് ഡിയോങ് ഗാവിയിലേക്ക് പന്ത് നല്‍കി. ഇടതുവിങ്ങില്‍ നിന്നും ഗാവി പായിച്ച ക്രോസ് നേരെ ലെവന്‍ഡോസ്‌കിയുടെ കാലുകളില്‍. യുവ മധ്യനിര താരത്തിന്‍റെ പന്ത് സ്വീകരിച്ച ലെവ ബോള്‍ അനായാസം തന്നെ റയല്‍ വലയിലേക്ക് അടിച്ചുകയറ്റി.
എല്‍ ക്ലാസിക്കോയില്‍ ലെവന്‍ഡോസ്‌കി നേടുന്ന ആദ്യ ഗോളാണിത്. രണ്ട് ഗോള്‍ ലീഡുമായാണ് ബാഴ്‌സലോണ സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിന്‍റെ ആദ്യ പകുതി അവസാനിപ്പിച്ചത്.
-
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
— MARCA (@marca) January 15, 2023 " class="align-text-top noRightClick twitterSection" data="
¡¡El Barça conquista su 14ª Supercopa de España!! Los de Xavi dieron un enorme golpe de autoridad ante un gris Madrid para llevarse el primer título de la temporada https://t.co/uXPPZ5AJFQ #superSupercopa pic.twitter.com/pCM2xnc6dd
">🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
— MARCA (@marca) January 15, 2023
¡¡El Barça conquista su 14ª Supercopa de España!! Los de Xavi dieron un enorme golpe de autoridad ante un gris Madrid para llevarse el primer título de la temporada https://t.co/uXPPZ5AJFQ #superSupercopa pic.twitter.com/pCM2xnc6dd🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
— MARCA (@marca) January 15, 2023
¡¡El Barça conquista su 14ª Supercopa de España!! Los de Xavi dieron un enorme golpe de autoridad ante un gris Madrid para llevarse el primer título de la temporada https://t.co/uXPPZ5AJFQ #superSupercopa pic.twitter.com/pCM2xnc6dd
ലീഡുയര്‍ത്തി പെഡ്രി, ആശ്വാസ ഗോളടിച്ച് ബെന്‍സേമ: 69-ാം മിനിട്ടിലാണ് മത്സരത്തിലെ മൂന്നാം ഗോള്‍ പിറന്നത്. ഇപ്രാവശ്യം 20 കാരനായ ബാഴ്‌സലോണയുടെ മധ്യനിര താരം പെഡ്രിയായിരുന്നു ഗോള്‍ സ്കോറര്‍. ഗാവിയും ലെവന്‍ഡോസ്‌കിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളിലവസാനിച്ചത്.
മത്സരത്തിന്‍റെ അവസാന നിമിഷത്തിലാണ് റയല്‍ മാഡ്രിഡ് ഒരു ഗോള്‍ മടക്കിയത്. ഇഞ്ചുറി ടൈമില്‍ കരീം ബെന്‍സേമയുടെ വകയായിരുന്നു സ്‌പാനിഷ് വമ്പന്മാരുടെ ആശ്വാസ ഗോള്‍. പക്ഷെ ആ ഗോള്‍ ആഘോഷിക്കാന്‍ റയല്‍ താരങ്ങള്‍ ഒരുക്കമായിരുന്നില്ല.
ഒടുവില്‍ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ നിറചിരിയുമായി ബാഴ്‌സലോണ മടങ്ങി. ജയത്തോടെ സ്‌പാനിഷ് സൂപ്പര്‍ കപ്പ് കിരീട നേട്ടം 14 ആയും കാറ്റാലന്‍ പടയുയര്‍ത്തി. 2018 ന് ശേഷം ടീം ആദ്യമായാണ് സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്.