ETV Bharat / sports

'എല്‍ ക്ലാസിക്കോ ഫൈനല്‍ കമിങ്', സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ ബെറ്റിസിനെ പിടിച്ചുകെട്ടി ബാഴ്‌സലോണ കലാശപ്പോരിന്

ഷൂട്ടൗട്ടില്‍ റയല്‍ ബെറ്റിസിന്‍റെ രണ്ട് ഷോട്ടുകളാണ് ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ടെര്‍ സ്‌റ്റീഗന്‍ തടഞ്ഞിട്ടത്. താരത്തിന്‍റെ മിന്നും പ്രകടനത്തിന്‍റെ മികവില്‍ 4-2ന് ജയം പിടിച്ചാണ് ബാഴ്‌സ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്.

spanish super cup  spanish super cup 2023  spanish super cup  barcelona  real betis  spanish super cup final  el classico  Real madrid vs Barcelona  എല്‍ ക്ലാസിക്കോ  സ്‌പാനിഷ് സൂപ്പര്‍ കപ്പ്  ബാഴ്‌സലോണ  ടെര്‍ സ്‌റ്റീഗന്‍  റയല്‍ ബെറ്റിസ്  റയല്‍ ബെറ്റിസ് vs ബാഴ്‌സലോണ
barcelona
author img

By

Published : Jan 13, 2023, 7:35 AM IST

റിയാദ്: സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ 'എല്‍ ക്ലാസിക്കോ' ഫൈനലിന് കളമൊരുങ്ങി. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസിനെ വീഴ്‌ത്തി ബാഴ്‌സലോണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-2നാണ് കാറ്റലന്‍ പടയുടെ ജയം.

ആദ്യ സെമിയില്‍ വലന്‍സിയയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനം പിടിച്ചിരുന്നു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു റയലിന്‍റെ ജയം. ഞായറാഴ്‌ച ആണ് സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണ കലാശപ്പോരാട്ടം.

ഷൂട്ടൗട്ടില്‍ റയല്‍ ബെറ്റിസിന്‍റെ രണ്ട് ഷോട്ട് തടഞ്ഞിട്ട് മാര്‍ക്ക് ആന്‍ഡ്രേ ടെര്‍ സ്‌റ്റീഗന്‍ ബാഴ്‌സയുടെ സൂപ്പര്‍ഹീറോ ആയത്. ബെറ്റിസിനായി മൂന്നാം കിക്കെടുത്ത ജുവാൻമി, നാലാം കിക്കെടുത്ത വില്ല്യം കാര്‍വാലോ എന്നിവരുടെ ഷോട്ടുകളാണ് ടെര്‍ സ്‌റ്റീഗന്‍ തട്ടിയകറ്റിയത്.

ജീവന്‍ മരണ പോരാട്ടത്തില്‍ തുടക്കം മുതല്‍ തന്നെ ഗോള്‍ കണ്ടെത്തി ആധിപത്യം സ്ഥാപിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. ലെവന്‍ഡോസ്‌കി, റാഫീഞ്ഞ, പെഡ്രി, ഡിയോങ് തുടങ്ങി മുന്‍ നിരതാരങ്ങളെല്ലാം റയല്‍ ബെറ്റിസ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടേയിരുന്നു. 11-ാം മിനിട്ടിലാണ് ബാഴ്‌സയ്‌ക്ക് മത്സരത്തില്‍ ആദ്യ സുവര്‍ണാവസരം ലഭിച്ചത്.

വലതുവശത്തിലൂടെ ബോക്‌സിലേക്ക് പാഞ്ഞെത്തിയ റാഫീഞ്ഞ പന്ത് മിഡ്‌ഫീല്‍ഡര്‍ ഗാവിയിലേക്ക് മറിച്ചു. എന്നാല്‍ പന്ത് ലെവന്‍ഡോസ്‌കിയ്‌ക്ക് വിട്ട് നല്‍കാനായിരുന്നു ഗാവിയുടെ ശ്രമം. പക്ഷേ താരത്തിന് ബാക്ക്ഹീല്‍ ചെയ്‌ത് കൃത്യമായി ലെവന്‍ഡോസ്‌കിയ്‌ക്ക് പാസ് നല്‍കാന്‍ സാധിച്ചില്ല.

തുടര്‍ന്നും റയല്‍ ബെറ്റിസ് പ്രതിരോധത്തെ ബാഴ്‌സ താരങ്ങള്‍ വിറപ്പിച്ചുകൊണ്ടേയിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെഡ്രി 23-ാം മിനിട്ടില്‍ ബെറ്റിസ് വല കുലുക്കിയെങ്കിലും താരം ഓഫ്സൈഡില്‍ കുരുങ്ങി. വാര്‍ പരിശോധനയിലാണ് ഓഫ്‌സൈഡ് കണ്ടെത്തിയതും ബാഴ്‌സയ്‌ക്ക് ഗോള്‍ നിഷേധിച്ചതും.

പിന്നാലെ ശക്തമായി തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ റയല്‍ബെറ്റിസ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായി. പക്ഷെ ടെര്‍സ്റ്റീഗനെ കടന്ന് ഗോള്‍ നേടാന്‍ മാത്രം റയല്‍ ബെറ്റിസിനായില്ല. ഒടുവില്‍ 40-ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു.

ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സയാണ് ഒന്നാം പകുതി അവസാനിക്കും മുന്‍പ് തന്നെ ലീഡ് പിടിച്ചത്. ഡെംബലെയും ലെവന്‍ഡോസ്‌കിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു. മൈതാനത്തിന് മധ്യഭാഗത്ത് നിന്നും ഡെംബലെ നല്‍കിയ പന്ത് ബോക്‌സിനുള്ളില്‍ സ്വീകരിച്ച ശേഷം ആദ്യം പായിച്ച ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടു.

തുടര്‍ന്ന് കിട്ടിയ റീബൗണ്ട് കൃത്യമായി വലയിലെത്തിച്ചാണ് ലെവ കാറ്റാലന്‍ പടയ്‌ക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ടെര്‍ സ്‌റ്റീഗന്‍ വീണ്ടും ബാഴ്‌സയുടെ രക്ഷകനായി. രണ്ടാം പകുതിയും ബാഴ്‌സയുടെ മുന്നേറ്റങ്ങളോടെയാണ് തുടങ്ങിയത്.

എന്നാല്‍ മത്സരത്തിന്‍റെ 77-ാം മിനിട്ടില്‍ റയല്‍ബെറ്റിസ് സമനില ഗോള്‍ കണ്ടെത്തി. നെബില്‍ ഫെകിറായിരുന്നു ഗോള്‍ സ്കോറര്‍. ഹെൻറിക്വയാണ് ഗോളിന് വഴിയൊരുക്കിയത്.

സമനില ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ ബാഴ്‌സയും ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി. 81-ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി വല കുലുക്കിയെങ്കിലും വീണ്ടും ബാഴ്‌സ ഓഫ്‌സൈഡില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ 86-ാം മിനിട്ടില്‍ റാഫീഞ്ഞയെ പിന്‍വലിച്ച് അന്‍സു ഫാത്തിയെ പരിശീലകന്‍ സാവി കളത്തിലേക്കിറക്കി.

ഫാത്തി എത്തിയതോടെ ബാഴ്‌സ മുന്നേറ്റങ്ങള്‍ക്ക് വീണ്ടും കരുത്താര്‍ജിച്ചു. നിശ്ചിത സമയത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഫാത്തിക്ക് ഗോള്‍ നേടാന്‍ ഒരു അവസരം ലഭിച്ചു. പക്ഷെ റയല്‍ ബെറ്റിസ് ഗോള്‍കീപ്പര്‍ ബാഴ്‌സ താരം പായിച്ച ഷോട്ട് തട്ടിയകറ്റി.

അധിക സമയത്തിന്‍റെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണ മുന്നിലെത്തി. അന്‍സു ഫാത്തിയാണ് കാറ്റാലന്‍ പടയ്‌ക്ക് ലീഡ് സമ്മാനിച്ചത്. 93-ാം മിനിട്ടിലായിരുന്നു ഗോള്‍.

എന്നാല്‍ അധിക സമയത്തിന്‍റെ ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ റയല്‍ബറ്റിസ് തിരിച്ചടിച്ചു. 101-ാം മിനിട്ടില്‍ ലോറന്‍സോ ജെസൂസിലൂടെയാണ് ബെറ്റിസ് സമനില പിടിച്ചത്. തുടര്‍ന്ന് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

Also Read:'സൂപ്പര്‍ മാഡ്രിഡ്'; വലന്‍സിയയെ തകര്‍ത്ത് റയല്‍ സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.