ETV Bharat / sports

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗാംഗുലി; തെരഞ്ഞെടുപ്പ് അത്യന്തം നാടകീയം - പുതിയ ബിസിസിഐ പ്രസിഡന്‍റ്

91 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നായക സ്ഥാനത്തുള്ളയാള്‍ ബിസിസിഐ തലപ്പത്ത് എത്തുന്നത്. ബ്രിജേഷ് പട്ടേലിനെ പിന്തുണക്കാതെ ഭൂരിഭാഗം അംഗങ്ങളും

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ്; തെരഞ്ഞെടുപ്പ് അത്യന്തം നാടകീയം
author img

By

Published : Oct 14, 2019, 8:47 AM IST

Updated : Oct 14, 2019, 9:20 AM IST

മുംബൈ: നാടകീയമായാണ് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന സ്ഥാനത്തേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍നായകന്‍റെ വരവ്. മുംബൈയില്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന യോഗമാണ് സൗരവ് ഗാംഗുലിയെ നിര്‍ദേശിച്ചത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ 91 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നായക സ്ഥാനത്തുണ്ടായിരുന്ന ഒരാള്‍ ബിസിസിഐ തലപ്പത്ത് എത്തുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് ഗാംഗുലിക്ക് നറുക്ക് വീഴുന്നത്.

കേന്ദ്രസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഗാംഗുലിയുടെ പേര് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സമിതിയിലെ അംഗങ്ങള്‍ ഐകകണ്ഠേന പിന്തുണക്കുകയായിരുന്നു. ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചെങ്കിലും ഗാംഗുലി അത് നിരസിച്ചു. എന്‍ ശ്രീനിവാസന്‍റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശ്രീനിവാസ ലോബിക്കെതിരെ മിക്ക സംസ്ഥാന ബോര്‍ഡുകളും എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ് പുതിയ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍. അനുരാഗ് ഠാക്കൂറിന്‍റെ ഇളയ സഹോദരനാണ് അരുണ്‍ ധുമല്‍.

ബിസിസിഐ യുടെ ഒമ്പത് അംഗങ്ങളടങ്ങുന്ന ഉന്നതാധികാര സമിതിയാണ് പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജോയിന്‍റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നത്.

Last Updated : Oct 14, 2019, 9:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.