റിയോ ഡി ജനീറോ: ഐഎസ്എസ്എഫ് വേൾഡ് കപ്പിൽ 50 മീറ്റർ ത്രീ പൊസിഷൻസ് റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ സഞ്ജീവ് രാജ്‌പുത്തിന് വെള്ളിമെഡൽ. ക്രൊയേഷ്യയുടെ പീറ്റർ ഗോർസയോട് 0.2 മാർജിനിൽ പരാജയപ്പെട്ടതോടെയാണ് സഞ്ജീവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സഞ്ജീവ് രാജ്‌പുത്ത് 462 പോയന്‍റാണ് നേടിയത്. പീറ്റർ ഗോർസ 462.20 പോയന്‍റ് കരസ്ഥമാക്കി. ഇതോടെ 2020 നടക്കുന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരനായി സഞ്ജീവ് മാറി. ഹരിയാന സ്വദേശിയായ സഞ്ജീവ് അർജ്ജുന അവാർഡ് ജേതാവുകൂടിയാണ്.
മറ്റൊരു മത്സരത്തിൽ പുരുഷൻമാരുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ 244.2 പോയിന്‍റുമായി ഇന്ത്യയുടെ അഭിഷേക് വർമ്മ സ്വർണം നേടി. ഇന്ത്യയുടെ തന്നെ സുരഭ് ചൗധരിക്കാണ് രണ്ടാം സ്ഥാനം.
ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി ഷൂട്ടർ സഞ്ജീവ് രാജ്‌പുത്ത് - Arjuna Awardee
ഐഎസ്എസ്എഫ് വേൾഡ് കപ്പ് 50 മീറ്റർ ത്രീ പൊസിഷൻസ് റൈഫിൾ ഇനത്തിൽ വെള്ളിമെഡൽ നേടിയതോടെയാണ് സഞ്ജീവ് ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത നേടിയത്

Conclusion: