ലണ്ടന്‍: ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യംവെക്കുന്ന സെറീന വിംബിള്‍ഡണില്‍ കളിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ വിംബിള്‍ഡൺ ടൂർണമെന്റില്‍ അലിയാക്സാണ്ട്ര സസ്നോവിച്ചിനെതിരായ ആദ്യ റൗണ്ടിൽ പരിക്കേറ്റ താരം പിന്നീട് ഒരു ടൂർണമെന്റിലും ഇറങ്ങിയിരുന്നില്ല.
ഇതോടെ റാങ്കിങിൽ 1,208-ലേക്ക് വീണ സെറീന വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായാണ് വിംബിള്‍ഡണിന് എത്തുന്നത്. വിംബിൾഡൺ വനിത സിംഗിൾസ് ഡ്രോയിൽ സെറീനയ്ക്ക് വൈൽഡ് കാർഡ് ലഭിച്ചതായി ഓൾ ഇംഗ്ലണ്ട് ക്ലബ്ബും അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഞായറാഴ്ച ആരംഭിക്കുന്ന റോത്ത്സെ ഇന്റർനാഷണൽ ടൂർണമെന്റിലെ ഡബിൾസിൽ സെറീന പങ്കെടുക്കുമെന്ന് ലോൺ ടെന്നീസ് അസോസിയേഷന്റെ റിപ്പോർട്ടുകളുണ്ട്.
-
The stage awaits.
— Wimbledon (@Wimbledon) June 14, 2022 " class="align-text-top noRightClick twitterSection" data="
Our 7-time champion @serenawilliams will return to Wimbledon as a wild card this summer for her 21st appearance pic.twitter.com/7ddMAv7mOq
">The stage awaits.
— Wimbledon (@Wimbledon) June 14, 2022
Our 7-time champion @serenawilliams will return to Wimbledon as a wild card this summer for her 21st appearance pic.twitter.com/7ddMAv7mOqThe stage awaits.
— Wimbledon (@Wimbledon) June 14, 2022
Our 7-time champion @serenawilliams will return to Wimbledon as a wild card this summer for her 21st appearance pic.twitter.com/7ddMAv7mOq
2016-ൽ ആഞ്ചലിക് കെർബറിനെ പരാജയപ്പെടുത്തിയാണ് അവസാനമായി വിംബിൾഡൺ സിംഗിൾസ് കിരീടം സെറീന നേടിയത്. 2018-ലും 2019-ലും ഫൈനലില്‍ തോറ്റ താരം കഴിഞ്ഞ വര്‍ഷം ആദ്യ റൗണ്ടില്‍ പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും 24 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ടെന്നിസില്‍ നിന്ന് വിരമിച്ച ഓസ്ട്രേലിയക്കാരി ആഷ്ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യൻ.