ലണ്ടൻ: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് ഞെട്ടിക്കുന്ന തോൽവി. വിംബിൾഡൺ വനിത സിംഗിൾസ് ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ഹാർമണി ടാനിന് മുന്നിലാണ് മുൻ ചാമ്പ്യന് കാലിടറിയത്. മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിൽ വിജയപ്രതീക്ഷകൾ മാറിമറിഞ്ഞെങ്കിലും അന്തിമ വിജയം ടാനിനായിരുന്നു. സ്‌കോർ: 7-5, 1-6, 7-6
-
A backhand so great even Serena had to applaud 👏 #Wimbledon | #CentreCourt100 pic.twitter.com/816YBpzG4q
— Wimbledon (@Wimbledon) June 28, 2022 " class="align-text-top noRightClick twitterSection" data="
">A backhand so great even Serena had to applaud 👏 #Wimbledon | #CentreCourt100 pic.twitter.com/816YBpzG4q
— Wimbledon (@Wimbledon) June 28, 2022A backhand so great even Serena had to applaud 👏 #Wimbledon | #CentreCourt100 pic.twitter.com/816YBpzG4q
— Wimbledon (@Wimbledon) June 28, 2022
വിംബിൾഡണിന്‍റെ സെന്‍റർ കോർട്ടിൽ ഏഴ് തവണ സിംഗിൾസ് കിരീടമുയർത്തിയ ഇതിഹാസ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. പ്രായവും പരിക്കും വെല്ലുവിളി ഉയർത്തിയെങ്കിലും കളത്തിൽ പോരാട്ടവീര്യം പുറത്തെടുത്ത വെറ്ററൻ താരം അനായാസമാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. നിർണായകമായ മൂന്നാം സെറ്റിൽ 4-0ത്തിന് മുന്നിട്ടുനിന്ന സെറീന വിജയം ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ വിംബിൾഡണിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ടാൻ തകർപ്പൻ വിന്നറുകളുമായി കളിയിൽ തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ വിംബിള്‍ഡൺ ടൂർണമെന്‍റില്‍ അലിയാക്‌സാണ്ട്ര സസ്‌നോവിച്ചിന് എതിരായ ആദ്യ റൗണ്ടിൽ പരിക്കേറ്റ സെറീന പിന്നീട് ഒരു ടൂർണമെന്‍റിലും ഇറങ്ങിയിരുന്നില്ല. 1204-ാം റാങ്കിലേക്ക് വീണ സെറീന ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായാണ് വിംബിള്‍ഡണിന് എത്തിയിരുന്നത്. 40-ാം വയസിൽ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങി എത്തിയ ശേഷം തോൽവിയുമായി മടങ്ങുമ്പോൾ വിഖ്യാത താരത്തിന്‍റെ അവസാന വിംബിൾഡണ്‍ ആവുമോ ഇതെന്നാണ് ചോദ്യം. ഇക്കാര്യം മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ 'ആർക്കറിയാം? ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല' എന്നായിരുന്നു സെറീനയുടെ മറുപടി.
ജയത്തോടെ തുടങ്ങി റാഫ; പുരുഷ സിംഗിൾസിൽ ഫ്രാൻസിസ്‌കോ സെറുണ്ടോളയെ തോൽപ്പിച്ച് ലോക നാലാം നമ്പർ താരം റാഫേൽ നദാൽ വിംബിൾഡൺ രണ്ടാം റൗണ്ടിൽ. 15-ാം തവണയാണ് റാഫ പുൽകോർട്ടിലെ പോരാട്ടത്തിന്‍റെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്നത്. 2019 ന് ശേഷം ആദ്യമായാണ് നദാൽ വിംബിൾഡണിൽ റാക്കറ്റേന്തുന്നത്. മൂന്ന് മണിക്കൂറും 36 മിനിറ്റും നീണ്ട് നിന്ന മത്സരത്തിൽ 6-4, 6-3, 3-6, 6-4 നായിരുന്നു സ്‌പാനിഷ് താരത്തിന്‍റെ വിജയം. സെന്‍റർ കോർട്ടിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ, ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച അർജന്‍റീനക്കാരന്‍റെ പ്രകടനത്തെ നദാൽ അതിജീവിച്ചു.
-
"That's absolutely sensational!"@RafaelNadal picks up @HSBC_Sport Play of the Day for this Centre Court magic 🎩#Wimbledon | #CentreCourt100 pic.twitter.com/R3YICIu02P
— Wimbledon (@Wimbledon) June 28, 2022 " class="align-text-top noRightClick twitterSection" data="
">"That's absolutely sensational!"@RafaelNadal picks up @HSBC_Sport Play of the Day for this Centre Court magic 🎩#Wimbledon | #CentreCourt100 pic.twitter.com/R3YICIu02P
— Wimbledon (@Wimbledon) June 28, 2022"That's absolutely sensational!"@RafaelNadal picks up @HSBC_Sport Play of the Day for this Centre Court magic 🎩#Wimbledon | #CentreCourt100 pic.twitter.com/R3YICIu02P
— Wimbledon (@Wimbledon) June 28, 2022
ഈ വിജയത്തോടെ, കരിയറിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം വിജയങ്ങളുടെ പട്ടികയിൽ ടെന്നിസ് ഇതിഹാസം മാർട്ടിന നവരത്തിലോവയ്‌ക്കൊപ്പം നദാൽ എത്തി. 306 വിജയങ്ങളുമായി നാലാമതാണ് ഇരുവരും. റോജർ ഫെഡറർ (369), സെറീന വില്യംസ് (365), നൊവാക് ജോക്കോവിച്ച് (328) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
അതോടൊപ്പം തന്നെ ടെന്നിസിന്‍റെ ഓപ്പൺ യുഗത്തിൽ ഒരു സീസണിലെ ആദ്യ 15 ഗ്രാൻഡ് സ്ലാം മത്സരങ്ങൾ ജയിക്കുന്ന അഞ്ചാമത്തെ പുരുഷ ടെന്നിസ് താരമായും നദാൽ മാറി. നദാലിന് മുൻപ് റോഡ് ലാവർ (1969), മാറ്റ്‌സ് വിലാൻഡർ (1988), ജിം കൊറിയർ (1992), ജോക്കോവിച്ച് (2016, 2021) എന്നിവരാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണിലെയും ഫ്രഞ്ച് ഓപ്പണിലെയും കിരീട വിജയങ്ങൾ ഉൾപ്പെടെ 15 സ്ലാം മത്സരങ്ങൾ വിജയിച്ചാണ് നദാലിന്‍റെ കുതിപ്പ്. കലണ്ടര്‍ സ്ലാം നേട്ടം മുന്നിൽ കണ്ടാണ് നദാൽ ഇത്തവണ വിംബിൾഡണിന് എത്തിയത്.