ETV Bharat / sports

അഭിമാനമായി സവീറ്റി ബൂറ ; ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്‌ രണ്ടാം സ്വർണം - അഭിമാനായി സവീറ്റി ബൂറ

ചൈനയുടെ വാങ് ലിനയെ 4-3 എന്ന സ്‌കോറിനാണ് സവീറ്റി ബൂറ പരാജയപ്പെടുത്തിയത്

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പ്  സവീറ്റി ബൂറ  Saweety Boora  World Womens Boxing Championship  നീതു ഗൻഗാസ്  Neetu Gangas  saweety boora wins gold  സവീറ്റി ബൂറയ്‌ക്ക് സ്വർണം  സവീറ്റി ബൂറ സ്വർണം  അഭിമാനായി സവീറ്റി ബൂറ  നീതു ഗൻഗാസ്
സവീറ്റി ബൂറക്ക് സ്വർണം
author img

By

Published : Mar 25, 2023, 10:21 PM IST

ന്യൂഡൽഹി : ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്‌ രണ്ടാം സ്വർണം. വനിതകളുടെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സവീറ്റി ബൂറയാണ് സ്വർണം സ്വന്തമാക്കിയത്. വാശിയേറിയ ഫൈനലിൽ ചൈനയുടെ വാങ് ലിനയെയാണ് സവീറ്റി ഇടിച്ച് വീഴ്‌ത്തിയത്. 4-3 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ വിജയം. നേരത്തെ 48 കിലോ വിഭാഗത്തിൽ നീതു ഗൻഗാസും ഇന്ത്യയ്ക്കാ‌യി സ്വർണം നേടിയിരുന്നു.

ഫൈനലിൽ ആദ്യ റൗണ്ടിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു ശക്‌തമായി തിരിച്ചെത്തി സവീറ്റി ബൂറ സ്വർണം നേടിയത്. 2014 ലെ ലോക ചാമ്പ്യൻഷിപ്പിൽ സവീറ്റി വെള്ളി നേടിയിരുന്നു. 2022 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ താരം സ്വർണവും സ്വന്തമാക്കിയിരുന്നു. മത്സരശേഷം മികച്ച സംവിധാനങ്ങൾ ഒരുക്കിയതിന് ഇന്‍റർനാഷണൽ ബോക്‌സിങ് അസോസിയേഷന് സവീറ്റി നന്ദി പറഞ്ഞു.

'ഇന്‍റർനാഷണൽ ബോക്‌സിങ് അസോസിയേഷൻ തങ്ങളുടെ പങ്ക് വളരെ നന്നായി ചെയ്‌തിട്ടുണ്ട്. എത്ര കായിക മത്സരങ്ങൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഞങ്ങളുടെ സമ്മാനത്തുകയും വർധിച്ചു. വളർന്നുവരുന്ന കുട്ടികൾക്കും ബോക്‌സർമാർക്കും വേണ്ടി ഇത്രയധികം പ്രവർത്തനങ്ങൾ മറ്റൊരു ഫെഡറേഷനും ചെയ്‌തിട്ടില്ല' - സവീറ്റി ബൂറ പറഞ്ഞു.

സ്വർണ നേട്ടവുമായി നീതു : നേരത്തെ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെ കീഴടക്കിയാണ് നീതു ഗൻഗാസ് സ്വര്‍ണം നേടിയത്. 5-0 എന്ന സ്‌കോറിനായിരുന്നു കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസിന്‍റെ വിജയം. ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു ഇടിച്ച് വീഴ്‌ത്തിയത്.

'ഇന്ന് മത്സരത്തിന് മുമ്പ് ആക്രമണോത്സുകമായി കളിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. ഈ വിജയത്തിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്നെയും എന്‍റെ കുടുംബത്തെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു, എന്‍റെ പരിശീലകരോട്, പ്രത്യേകിച്ച് എന്‍റെ ഹെഡ് കോച്ച് ഭാസ്‌കർ സാറിനോട് ഈ അവസരത്തിൽ നന്ദി പറയുന്നു' - നീതു മത്സരത്തിന് ശേഷം പറഞ്ഞു.

ALSO READ: സ്വർണം ഇടിച്ചിട്ട് നീതു ഗൻഗാസ്‌ ; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്‌ ആദ്യ സ്വർണം

സ്വർണം കൊയ്‌ത വനിതകൾ : ഇതോടെ ലോക ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കാ‌യി സ്വർണം നേടുന്ന താരങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. മേരി കോം (2002, 2005, 2006, 2008, 2010, 2018), സരിത ദേവി (2006), ജെന്നി (2006), ലേഖ (2006), നിഖാത് സരിന്‍(2022) എന്നിവരാണ് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇതിന് മുന്നേ സ്വർണം നേടിയിട്ടുള്ള താരങ്ങൾ.

വിജയം തുടരാൻ ഇവരും : അതേസമയം ഞായറാഴ്‌ച ഇന്ത്യൻ താരങ്ങളായ നിഖാത് സരീന്‍, ല‌വ്‌ലിന ബോർഗോഹെയ്‌ൻ എന്നിവരും ഫൈനൽ പോരാട്ടത്തിനിറങ്ങുന്നുണ്ട്. വിയറ്റ്നാം താരവും രണ്ടുതവണ ഏഷ്യൻ ജേതാവുമായ യുയെൻ തിതാമിനെയാണ് നിഖാതിന്‍റെ എതിരാളി. മേരി കോമിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടുതവണ സ്വർണം നേടുന്ന താരമെന്ന നേട്ടത്തിനാണ് നിഖാത് സരീൻ ഇറങ്ങുന്നത്.

അതേസമയം ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറാണ് ഒളിമ്പിക്‌സ് മെഡൽ ജേതാവായ ലവ്‍ലിനയുടെ എതിരാളി. ന്യൂഡല്‍ഹിയാണ് ഇത്തവണത്തെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്വർണമെഡൽ ജേതാക്കൾക്ക് ഒരു ലക്ഷം ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.