ETV Bharat / sports

'മെസി പോയാല്‍ നെയ്‌മർ വരണം'... വീണ്ടും പണമെറിയാൻ അൽ ഹിലാൽ - ഇന്‍റർ മയാമി

മെസിയുമായി കരാറിലെത്താൻ കഴിയാത്തതോടെയാണ് അല്‍ ഹിലാല്‍ ബ്രസീല്‍ സൂപ്പര്‍താരം നെയ്‌മറിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്. പിഎസ്‌ജിയുമായുള്ള ബന്ധം അത്ര ഊഷ്‌മളമല്ലാത്തതിനാൽ താരം ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Neymar  Saudi Club Al Hilal  അൽ ഹിലാൽ  Saudi pro league  lionel Messi  Neymar Jr  സൗദി പ്രോ ലീഗ്  Neymar transfer news  നെയ്‌മർ  Neymar to Al Hilal  Neymar updates  ലയണൽ മെസി  ക്രിസ്റ്റ്യാനോ റൊണാൾഡോ  ഇന്‍റർ മയാമി  messi to inter miami
നെയ്‌മറിനായി നീക്കങ്ങൾ തുടങ്ങി അൽ ഹിലാൽ
author img

By

Published : Jun 12, 2023, 9:18 AM IST

റിയാദ്: ലയണൽ മെസിയെ ടീമിലെത്തിക്കാൻ കഴിയാത്തതിന്‍റെ നിരാശയകറ്റാൻ സൗദി പ്രോ ലീഗ് ക്ലബ് അൽ- ഹിലാൽ. പിഎസ്‌ജിയിൽ മെസിയുടെ സഹതാരവും ഉറ്റ സുഹൃത്തുമായ ബ്രസീലിയൻ താരം നെയ്‌മർ ജൂനിയറിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ. താരത്തിന്‍റെ ഏജന്‍റുമായി അൽ ഹിലാൽ അധികൃതർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സ്‌പോർട്‌സ് മാധ്യങ്ങൾ നൽകുന്ന സൂചന. ഫ്രഞ്ച് ക്ലബുമായി ഈ സീസണിനൊടുവിൽ കരാർ അവസാനിക്കുന്ന മെസി സൗദി ലീഗിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോൾ നിരീക്ഷകരല്ലൊം പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എംഎൽഎസ് ടീമായ ഇന്‍റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം അറിയിച്ചത്.

ഇതിന് പിന്നാലെയാണ് അൽ ഹിലാൽ നെയ്‌മറിനായി രംഗത്തെത്തിയത്. പ്രാരംഭ ചർച്ചകൾക്കായി അൽ-ഹിലാലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം വെള്ളിയാഴ്‌ച (09.06.2023) പാരിസിൽ എത്തിയെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ സിബിഎസ് നൽകുന്ന സൂചന. കഴിഞ്ഞ സീസണിൽ അൽ - നസ്‌റിൽ ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ലഭിക്കുന്ന താരതമ്യപ്പെടുത്താവുന്ന വേതനം നെയ്‌മറിന് ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 45 മില്യൻ യൂറോ വാർഷിക പ്രതിഫലമാണ് അൽ ഹിലാൽ താരത്തിന് വാഗ്‌ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

നിരന്തരമായി പിഎസ്‌ജിയിൽ നേരിട്ടിരുന്ന മോശം അനുഭവങ്ങളെത്തുടർന്ന് താരം ഈ സീസണിനൊടുവിൽ പാരിസ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിനു മുന്നിലെ പിഎസ്‌ജി ആരാധകരുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങൾ ഉണ്ടായതോടെ ക്ലബിൽ തുടരുന്നതിനോട് താരം വിമുഖത കാണിച്ചിരുന്നു. കഴിഞ്ഞ മെയ് മൂന്നിനാണ് ഫ്രഞ്ച് നഗരമായ ബൂജിവാലിലുള്ള നെയ്‌മറിന്‍റെ വസതിക്ക് മുമ്പിൽ താരത്തെ ടീമിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകർ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ടീം വിടാൻ നെയ്‌മറിന് ക്ലബ് അധികൃതർ അനുമതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ വമ്പൻ ക്ലബുകൾ താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചു.

2017 ൽ ബാഴ്‌സലോണയിൽ നിന്നും 222 മില്യൺ യൂറോയുടെ റെക്കോഡ് ട്രാൻസ്‌ഫർ തുകയിൽ പിഎസ്‌ജിയിലെത്തിയ ബ്രസീലിയൻ താരത്തിന് പരിക്ക് നിരന്തരമായി വേട്ടയാടിയിരുന്നു. അതുകൊണ്ടുതന്നെ 2025 വരെ കരാറുള്ള നെയ്‌മറിനെ കൈമാറ്റം ചെയ്യുന്നതിൽ ക്ലബിന് വലിയ നഷ്‌ടം വരുത്തുമെങ്കിലും താരത്തെ റിലീസ് ചെയ്യാൻ തന്നെയാകും തീരുമാനം. ബാഴ്‌സയിൽ നിന്ന് പിഎസ്‌ജിയിൽ ചേർന്ന ശേഷം ഒരു സീസണിൽ മാത്രമാണ് 30-ലധികം മത്സരങ്ങൾ കളിച്ചത്. ആരാധകരുടെ നിരാശയ്ക്കു പുറമെ ക്ലബ് അധികൃതരുടെയും പ്രധാന ആശങ്കയ്‌ക്കും ഇതുതന്നെയാണ് കാരണം. വലിയ തുക പ്രതിഫലമായി നൽകി താരത്തെ കൂടെ നിർത്തിയിട്ടും ഒരു സീസണിലും ടീമിന് ഉപകാരപ്പെടാത്തതാണ് പിഎസ്‌ജിയെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.

ALSO READ : മെസി വരുന്നതും കാത്ത് അമേരിക്കൻ ഫുട്‌ബോൾ, വന്നാല്‍ പലതുണ്ട് കാര്യങ്ങൾ...

എന്നാൽ യൂറോപ്യൻ ക്ലബുകളിൽ നിന്നും താരത്തിനായി ഔദ്യോഗിക ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ചെൽസി, ന്യൂകാസിൽ അടക്കമുള്ള പ്രീമിയർ ലീഗ് ടീമുകൾ നെയ്മറിനായി രംഗത്തുണ്ടായിരുന്നു. ഇതിനിടെയാണ് ബ്രസീൽ ടീമിലെ സഹതാരം കാസെമിറോയുടെ നേതൃത്വത്തിൽ നെയ്മറിനെ യുണൈറ്റഡിലെത്തിക്കാനുള്ള നീക്കം നടന്നിരുന്നത്. ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.