ETV Bharat / sports

നന്ദി സാനിയ; ഇന്ത്യന്‍ ഇതിഹാസത്തിന് ആദരവര്‍പ്പിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്

20 വര്‍ഷം നീണ്ട ടെന്നിസ് കരിയറിന് വിരാമിട്ട് ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സ. ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പിലാണ് സാനിയ തന്‍റെ അവസാന പ്രൊഫഷണൽ മത്സരം കളിച്ചത്.

Sania Mirza retirement  mahesh bhupathi  Iga Swiatek  Iga Swiatek pays tribute to Sania Mirza  Iga Swiatek twitter  സാനിയ മിര്‍സ  സാനിയയ്‌ക്ക് ആദരവര്‍പ്പിച്ച് ഇഗ ഷ്വാംടെക്  ഇഗ ഷ്വാംടെക്  മഹേഷ്‌ ഭൂപതി
ഇന്ത്യന്‍ ഇതിഹാസത്തിന് ആദരവര്‍പ്പിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്
author img

By

Published : Feb 22, 2023, 11:35 AM IST

ദുബായ്‌: പ്രൊഫഷണൽ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സയ്‌ക്ക് ആദരവര്‍പ്പിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്. സാനിയയുടെ ഐതിഹാസിക കരിയറിന് നന്ദി പറഞ്ഞാണ് പോളിഷ്‌ താരമായ ഇഗ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് വനിത ഡബിള്‍സിന്‍റെ ഒന്നാം റൗണ്ടിലെ തോല്‍വിയോടെയാണ് സാനിയ ടെന്നിസിനോട് വിട പറഞ്ഞത്.

മിക്‌സ്‌ഡ് ഡബിള്‍സില്‍ സാനിയുടെ ആദ്യകാല പങ്കാളിയായിരുന്ന മഹേഷ്‌ ഭൂപതിയും സാനിയയ്‌ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും നേടിയ വിജയങ്ങളില്‍ നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഭൂപതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സാനിയയ്‌ക്കൊപ്പമുള്ള 2009ലെ ഓസ്ട്രേലിയൻ ഓപ്പണിലെയും 2012ലെ ഫ്രഞ്ച് ഓപ്പണിലെയും മധുര നിമിഷങ്ങളിലെയും ചിത്രങ്ങളും ഭൂപതി പങ്കുവച്ചിട്ടുണ്ട്.

യുഎസ്‌ താരം മാഡിസണ്‍ കീസായിരുന്നു ദുബായില്‍ 36കാരിയായ സാനിയയുടെ പങ്കാളി. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ - ല്യുഡ്‌മില സാംസൊനോവ സഖ്യത്തോടായിരുന്നു സാനിയ-മാഡിസണ്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യോ-യുഎസ്‌ സഖ്യം പരാജയം സമ്മതിച്ചത്.

സ്‌കോര്‍: 6-4, 6-0. 2003ൽ പ്രൊഫഷണൽ കരിയറില്‍ അരങ്ങേറ്റം നടത്തിയ സാനിയ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മൂന്ന് വീതം മിക്‌സഡ് ഡബിൾസ്, ഡബിള്‍സ് കിരീടങ്ങളാണ് താരത്തിന്‍റെ പട്ടികയിലുള്ളത്. 2015നും 2016നും ഇടയില്‍ വനിത ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും സാനിയ എത്തി.

ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാവാനും സാനിയയ്‌ക്ക് കഴിഞ്ഞിരുന്നു. 2010ൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്‌ത താരം 2018ൽ കുഞ്ഞു പിറന്നതോടെ ടെന്നിസില്‍ നിന്നും ഇടവേളയെടുത്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2020ലാണ് താരം കളിക്കളത്തിലേക്ക് തിരികെയെത്തുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണോടെ താരം തന്‍റെ ഗ്രാൻഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ചിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം റണ്ണറപ്പായായിരുന്നു സാനിയ മെല്‍ബണില്‍ നിന്നും മടങ്ങിയത്.

ALSO READ: ഇന്ത്യന്‍ ടെന്നീസില്‍ ഒരു യുഗം അവസാനിച്ചു; പ്രൊഫഷണൽ കരിയറിനോട് വിടപറഞ്ഞ് സാനിയ മിര്‍സ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.