ETV Bharat / sports

ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം

ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടം സ്വന്തമാക്കി 27കാരന്‍ സജൻ.

Sajan Prakash  Olympics  tokyo Olympics  first-ever Indian swimmer  Indian swimmer  ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത  സജൻ പ്രകാശ്
ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍; അഭിമാന നേട്ടവുമായി മലയാളി താരം
author img

By

Published : Jun 26, 2021, 9:38 PM IST

Updated : Jun 26, 2021, 10:12 PM IST

റോം : മലയാളി നീന്തൽ താരം സജൻ പ്രകാശിന് ടോക്കിയോ ഒളിമ്പിക്സിന് യോ​ഗ്യത. റോമിൽ നടന്ന കോളി ട്രോഫിയിലാണ് സജൻ ചരിത്രം കുറിച്ച് ഒളിമ്പിക്സിലേക്ക് നീന്തിക്കയറിയത്. 1:56:38 സെക്കൻഡില്‍ ഒന്നാമതെത്തിയ താരം എ വിഭാഗത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്.

  • I congratulate @swim_sajan for becoming the 1st Indian swimmer to qualify for #Tokyo2020 as he clocks 1:56:38 in men’s 200m butterfly at the Sette Colli Trophy in Rome. It shows the commitment of our athletes towards making India proud. pic.twitter.com/27LMd3OVj4

    — Kiren Rijiju (@KirenRijiju) June 26, 2021 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടവും 27കാരനായ സജൻ സ്വന്തമാക്കി. 1:56.48 സെക്കന്‍റായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യതയ്ക്ക് വേണ്ടിയിരുന്ന സമയം. ടോക്കിയോയില്‍ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും സജൻ മത്സരിക്കുക.

also read: ഖേല്‍ രത്‌ന : പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ബെൽഗ്രേഡ് ട്രോഫിയില്‍ സജൻ സ്വർണം നേടിയിരുന്നെങ്കിലും ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടാനായിരുന്നില്ല. ബെൽ​ഗ്രേഡിൽ 1.56.96 സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ നേട്ടം. 2016ലെ റിയോ ഒളിമ്പിക്സിലും താരം പങ്കെടുത്തിട്ടുണ്ട്.

Last Updated : Jun 26, 2021, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.